Speed News

40 Episodes
Subscribe

By: Manorama News

പ്രധാന വാര്‍ത്തകള്‍ വേഗത്തില്‍ അറിയാന്‍ കേള്‍ക്കുക സ്പീഡ് ന്യൂസ്.  രാജ്യാന്തര, ദേശീയ, കായിക, കേരള വാര്‍ത്തകള്‍ സമഗ്രമായി അറിയാം  Get quick updates and breaking news stories with Speed News. Stay informed with the latest headlines and rapid news coverage at Manorama News.

✂️ Clip this podcast
വിവാദ പരാമര്‍ശത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ | സ്പീഡ് ന്യൂസ്
വിവാദ പരാമര്‍ശത്തില്‍ കുടുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ | സ്പീഡ് ന്യൂസ് episode artwork
#708
Yesterday at 3:58 PM


പട്നയിലെ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമർശവുമായി മല്ലികാർജുൻ ഖാർഗെ. വോട്ട് കൊള്ള ആരോപണത്തില്‍ പ്രധാനമന്ത്രി ജയിലില്‍ പോകില്ലെന്ന് വിളിച്ചുപറഞ്ഞ വ്യക്തിയോട് മോദിയുടെ പിതാവും പോകും എന്ന് കോൺഗ്രസ് അധ്യക്ഷന്റെ മറുപടി.പ്രതിഷേധിച്ചയാളെ കോൺഗ്രസ് പ്രവർത്തകർ മർദ്ദിച്ചു. മ്ലേച്ഛമായ ഭാഷ ഉപയോഗിച്ച ഖര്‍ഗെ മാപ്പ് പറയണം എന്നും രാഷ്ട്രീയ പോരിനിടെ പിതാവിനെ അപമാനിക്കുന്നു എന്നും ബിജെപി  തിരിച്ചടിച്ചു. 

During a public event in Patna, Mallikarjun Kharge made controversial remarks directed at Prime Minister Narendra Modi. When an individual shouted that the Prime Minister would not go to jail over allegations of 'vote theft,' the Congress President retorted that "Modi's father will go instead." Congress workers subsequently assaulted the individual who had raised the objection. The BJP hit back, demanding an apology from Kharge for using "vile language" and accusing him of insulting the Prime Minister's father amidst the ongoing political battle

See omnystudio.com/listener for privacy information.


തമിഴ്നാട്ടില്‍ കനത്തമഴ; മേട്ടുപ്പാളയം–ഊട്ടി പാതയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു | സ്പീഡ് ന്യൂസ്
തമിഴ്നാട്ടില്‍ കനത്തമഴ; മേട്ടുപ്പാളയം–ഊട്ടി പാതയില്‍ ബസിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു | സ്പീഡ് ന്യൂസ് episode artwork
#707
Last Saturday at 1:32 PM


ശക്തമായ മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ  മേട്ടുപ്പാളയം– കുനൂര്‍ ദേശീയപാതയിലും മേട്ടുപ്പാളയം– കോത്തഗിരി റോഡിലും മണ്ണിടിച്ചില്‍. ബര്‍ളിയാര്‍ ഭാഗത്ത് ട്രാന്‍സ്പോട്ട് ബസിന് മുകളിലേക്ക് മണ്ണും പാറയും ഇടിഞ്ഞുവീണ് ഡ്രൈവര്‍ മരിച്ചു. ഊട്ടി ഭാഗത്തേക്കുള്ള ഗതാഗതം തടസപ്പെട്ടതോടെ നിരവധി വിനോദസഞ്ചാരികള്‍ വഴിയില്‍ കുടുങ്ങി. തമിഴ്നാട്ടിലെ പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴ കനക്കാന്‍ സാധ്യതയുള്ളതിനാല്‍ ഊട്ടി, കൊടൈക്കനാല്‍ കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

Landslides have occurred on the Mettupalayam–Coonoor National Highway and the Mettupalayam–Kotagiri road in Tamil Nadu following heavy rains. In the Burliar area, soil and rocks collapsed onto a transport bus, resulting in the death of the driver. With traffic towards Ooty disrupted, numerous tourists have been left stranded

See omnystudio.com/listener for privacy information.


സിപിഎം നേതാവ് പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ നടന്ന ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണം | സ്പീഡ് ന്യൂസ്
സിപിഎം നേതാവ് പി.പി.ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ നടന്ന ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണം | സ്പീഡ് ന്യൂസ് episode artwork
#706
Last Friday at 1:57 PM


സി.പി.എം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ പി.പി.ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ ബെനാമി ഇടപാടും അനധികൃത സ്വത്ത് സമ്പാദനവും നടത്തിയെന്ന പരാതിയിലാണ് ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. മുന്‍ സര്‍ക്കാര്‍ തന്നെ അന്വേഷിക്കേണ്ട പരാതിയായിരുന്നൂവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.അനധികൃതമായി ഒരിഞ്ച് ഭൂമിയെങ്കിലും കണ്ടെത്തിയാല്‍ പരാതിക്കാരന് എഴുതി നല്‍കാമെന്നായിരുന്നു പി.പി.ദിവ്യയുടെ പ്രതികരണം.

A Vigilance inquiry has been initiated against P.P. Divya, a CPM leader and former president of the Kannur District Panchayat. The Home Department ordered the probe following a complaint alleging that she engaged in *benami* (proxy) transactions and amassed disproportionate assets during her tenure as District Panchayat President

See omnystudio.com/listener for privacy information.


2. സി.ജെ.പി എന്തെന്നും ലക്ഷ്യമെന്തെന്നും സൗരവ് ദാസിനോടും അശുതോഷ് റാങ്കയോടും ഡല്‍ഹി ഹൈക്കോടതി ​| Speed News
2. സി.ജെ.പി എന്തെന്നും ലക്ഷ്യമെന്തെന്നും സൗരവ് ദാസിനോടും അശുതോഷ് റാങ്കയോടും ഡല്‍ഹി ഹൈക്കോടതി ​| Speed News episode artwork
#704
Last Wednesday at 1:13 PM

സി.ജെ.പി എന്തെന്നും ലക്ഷ്യമെന്തെന്നും സൗരവ് ദാസിനോടും അശുതോഷ് റാങ്കയോടും ഡല്‍ഹി ഹൈക്കോടതി; 27ഉം 31ഉം വയസുള്ള നിങ്ങള്‍ ജെന്‍ സീ അല്ലെന്നും കോടതി;  ജെന്‍ സീ ആയി അംഗീകരിക്കപ്പെട്ട ഏകവ്യക്തിയെന്ന് മോദിയുടെ ചിത്രം പങ്കുവച്ച് പരിഹാസവുമായി അഭിജീത് ദീപ്കെ 

 

Delhi High Court asks Sourav Das and Ashutosh Rangya about what CJP is and what its objectives are.

See omnystudio.com/listener for privacy information.


പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭിത്തിയില്‍ സമന്‍സ് പതിപ്പിച്ച് ഇഡി | സ്പീഡ് ന്യൂസ്
പിണറായിയുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഭിത്തിയില്‍ സമന്‍സ് പതിപ്പിച്ച് ഇഡി | സ്പീഡ് ന്യൂസ് episode artwork
#700
10/17/2026

കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അസാധാരണ നീക്കവുമായി ഇ.ഡി. തിരുവനന്തപുരത്തെ വസതിയിലെത്തിയ ഇ.ഡി. ഉദ്യോഗസ്ഥര്‍  ചോദ്യം ചെയ്യലിന് ഹാജരാകാനുളള നോട്ടീസ് പതിപ്പിച്ച് മടങ്ങി. 23ന് സാമ്പത്തിക രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. പിണറായിയെ ചോദ്യം ചെയ്യാന്‍ ഇ.ഡിയുടെ ഉന്നതതല സംഘമെത്തും.  നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി പിണറായി ഹാജരായേക്കില്ല. 

The Enforcement Directorate (ED) has taken an unusual step against Leader of the Opposition Pinarayi Vijayan in connection with a money-laundering case linked to a bribery scandal. ED officials visited his residence in Thiruvananthapuram and left after affixing a notice requiring him to appear for questioning. He has been directed to appear on the 23rd, along with relevant financial documents

See omnystudio.com/listener for privacy information.


ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണോട്ട് പ്ലേസില്‍ സിജെപി തിരംഗ മാര്‍ച്ച് | സ്പീഡ് ന്യൂസ്
ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് കൊണോട്ട് പ്ലേസില്‍ സിജെപി തിരംഗ മാര്‍ച്ച് | സ്പീഡ് ന്യൂസ് episode artwork
#699
10/16/2026

സി.ജെ.പിയും യുവജന വിദ്യാര്‍ഥി സംഘടനകളും ആഹ്വാനംചെയ്ത തിരംഗ മാര്‍ച്ചിലും പൊലീസ് നടപടിയിലും ഇളകിമറിഞ്ഞ് രാജ്യതലസ്ഥാനം.  പ്രതിഷേധക്കാരോട് സംയമനത്തോടെ ആദ്യഘട്ടത്തില്‍  പ്രതികരിച്ച പൊലീസ് പിന്നീട് ബലപ്രയോഗത്തിലൂടെ കസ്റ്റഡി നടപടികള്‍ തുടങ്ങിയത്. സി.ജെ.പിയുടെ തിരംഗ മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് പാര്‍ട്ടി സ്ഥാപകന്‍ അഭിജിത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

The national capital was in a state of turmoil following a 'Tiranga March' (Tricolour March) called by the CJP and various youth and student organizations, and the subsequent police action. While the police initially responded to the protesters with restraint, they later resorted to the use of force to carry out detentions. Just before the CJP's Tiranga March was set to begin, the party's founder, Abhijit Deepke, was taken into police custody

See omnystudio.com/listener for privacy information.


ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ രോഷം | സ്പീഡ് ന്യൂസ്
ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ രോഷം | സ്പീഡ് ന്യൂസ് episode artwork
#697
10/14/2026

ഡല്‍ഹിയില്‍ പ്രതിഷേധത്തിനിടെ വിദ്യാര്‍ഥികളെ മര്‍ദിച്ച പൊലീസുകാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മലയാളികളായ ആതിരയും അര്‍ജുനുമുള്‍പ്പെടെയുള്ളവരുമായി രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടു. അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്നും യുവജനസംഘടനകള്‍ പ്രതിഷേധിച്ചു. എം.പിമാരടക്കമുള്ളവരെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. ജന്തര്‍ മന്തര്‍ തിരികെ പിടിക്കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു.

Opposition Leader Rahul Gandhi stated that the police officers who assaulted students during protests in Delhi would be brought to justice. He met the media alongside individuals including Athira and Arjun, who are from Kerala. Meanwhile, youth organizations staged protests again today demanding the resignation of the Chief Election Commissioner; protesters, including Members of Parliament, were dragged away and taken into custody. Leaders declared that they would reclaim Jantar Mantar

See omnystudio.com/listener for privacy information.


ഗ്യാനേഷ്കുമാറിനെതിരെ കൊണാട്ട് പ്ലേസിലും സന്‍സദ് മാര്‍ഗിലും മിന്നല്‍ സമരവുമായി പ്രതിപക്ഷ യുവജനസംഘടനകള്‍ | സ്പീഡ് ന്യൂസ്
ഗ്യാനേഷ്കുമാറിനെതിരെ കൊണാട്ട് പ്ലേസിലും സന്‍സദ് മാര്‍ഗിലും മിന്നല്‍ സമരവുമായി പ്രതിപക്ഷ യുവജനസംഘടനകള്‍ | സ്പീഡ് ന്യൂസ് episode artwork
#696
10/13/2026

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും മിന്നല്‍ പ്രതിഷേധങ്ങള്‍. രാവിലെ പൊലീസിനെ ഞെട്ടിച്ച് സി.ജെ.പി. നേതാക്കള്‍  ജന്തര്‍ മന്തറില്‍ പ്രവേശിച്ചു. എന്‍.എസ്.യു കൊണാട്ട് പ്ലേസിലും ഇടത് സംഘടനകളായ എ.ഐ.വൈ.എഫ്– എ.ഐ.എസ്.എഫ് എന്നിവര്‍ ജന്‍പഥ് റോഡിലും പ്രതിഷേധിച്ചു. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസിനും എതിരെ രൂക്ഷ വിമര്‍ശനവുമായി സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്കെ രംഗത്തെത്തി

Flash protests demanding the resignation of Gyanesh Kumar continued in Delhi today. Catching the police off guard, CJP leaders entered Jantar Mantar in the morning. The NSUI staged a protest at Connaught Place, while Left-wing organizations AIYF and AISF protested on Janpath Road. Abhijit Deepke, the founder of CJP, came forward with scathing criticism against the Supreme Court and the Chief Justice

See omnystudio.com/listener for privacy information.


ഡല്‍ഹിയില്‍ വന്‍ശക്തിപ്രകടനമായി ഇന്ത്യാ സഖ്യത്തിന്റെ സുപ്രീംകോടതി മാര്‍ച്ച് | സ്പീഡ് ന്യൂസ്
ഡല്‍ഹിയില്‍ വന്‍ശക്തിപ്രകടനമായി ഇന്ത്യാ സഖ്യത്തിന്റെ സുപ്രീംകോടതി മാര്‍ച്ച് | സ്പീഡ് ന്യൂസ് episode artwork
#695
10/12/2026

ഡല്‍ഹിയെ ഇളക്കിമറിച്ച് ഇന്ത്യസഖ്യത്തിന്‍റെ വന്‍ പ്രതിഷേധ റാലി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്ത്വത്തില്‍ ഇന്ത്യാസഖ്യം ഒന്നായി സുപ്രീംകോടതി മാര്‍ച്ച് നടത്തി. മാര്‍ച്ച് ഭഗവാന്‍ ദാസ് റോഡില്‍ പൊലീസ് തടഞ്ഞു. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍നിന്ന് എംപിമാരും നേതാക്കളും രണ്ട് ബസുകളിലാണ് ബാരഖംബയിലെത്തിയത്. 

The INDIA bloc staged a massive protest rally that shook Delhi. Led by Rahul Gandhi, the alliance marched to the Supreme Court demanding the resignation of Chief Election Commissioner Gyanesh Kumar. Police intercepted the march on Bhagwan Das Road. MPs and leaders traveled in two buses from the Constitution Club to Barakhamba

See omnystudio.com/listener for privacy information.


തുടര്‍ച്ചയായ രണ്ടാംദിനവും ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് വേട്ട | സ്പീഡ് ന്യൂസ്
തുടര്‍ച്ചയായ രണ്ടാംദിനവും ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് വേട്ട | സ്പീഡ് ന്യൂസ് episode artwork
#694
10/11/2026

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും വിദ്യാര്‍ഥി– യുവജന സംഘടനകളുടെ പ്രതിഷേധത്തീ. കൊണാട്ട് പ്ലേസിലും ആര്‍.കെ. ആശ്രമിലുമായി ഇടത് സംഘടനകള്‍ മിന്നല്‍ സമരം നടത്തി. പ്രവര്‍ത്തകരെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് പൊലീസ് നേരിട്ടത്. ജെയ്ക് സി തോമസ് അടക്കം നേതാക്കള്‍ക്ക് പരുക്കേറ്റു. വാഹനത്തില്‍ വച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെ ജോണ്‍ ബ്രിട്ടാസ്, ആനി രാജ തുടങ്ങിയവരെയും കസ്റ്റഡിയില്‍ എടുത്തു.

Protests by student and youth organizations demanding the resignation of Chief Election Commissioner Gyanesh Kumar continued in Delhi today. Left-wing organizations staged flash protests at Connaught Place and R.K. Ashram. The police cracked down heavily on the activists; leaders, including Jaick C. Thomas, sustained injuries. CPM leaders alleged that they were subjected to brutal assault by the police while inside a vehicle

See omnystudio.com/listener for privacy information.


Speed News-1010-0630-podcast
Speed News-1010-0630-podcast episode artwork
#693
10/10/2026

പൊലീസിനെ കുഴക്കി ഐസയുടെ മിന്നല്‍  സമരം. ദില്ലി ഹാട്ടിലാണ് രണ്ടുമണിയോടെ അപ്രതീക്ഷിതമായി ഐസ സംഘടിച്ചത്. ജന്തര്‍ മന്തര്‍ അടച്ചതിനെ തുടര്‍ന്നാണ് ദില്ലി ഹാട്ടിനെ പ്രതിഷേധ വേദിയാക്കിയത്. വെല്ലുവിളിച്ചെത്തിയ പ്രവര്‍ത്തകരെ  ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞ  പൊലീസ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് മടങ്ങിയ പ്രവര്‍ത്തകര്‍ നാലുമണിയോടെ വീണ്ടും ദില്ലി ഹാട്ടിലേക്ക് എത്തി. ഇതോടെ കടുത്ത നടപടിയിലേക്ക് പൊലീസ് കടന്നു. വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമായി. നിലത്തുവീണവരെ വലിച്ചിഴച്ച് വാഹനത്തല്‍ കയറ്റി. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. 


A surprise protest by AISA left the police scrambling. The group unexpectedly gathered at Dilli Haat around 2 PM, choosing the venue after Jantar Mantar was closed off. Police blocked the activists with barricades and took the students into custody. The activists, who had initially dispersed, returned to Dilli Haat by 4 PM

See omnystudio.com/listener for privacy information.


കനത്തമഴയില്‍ ഇടുക്കി കൊട്ടക്കാമ്പൂരില്‍ മണ്ണിടിഞ്ഞ് സഹോദരങ്ങളായ രണ്ടുപേര്‍ മരിച്ചു ​​| സ്പീഡ് ന്യൂസ്
കനത്തമഴയില്‍ ഇടുക്കി കൊട്ടക്കാമ്പൂരില്‍ മണ്ണിടിഞ്ഞ് സഹോദരങ്ങളായ രണ്ടുപേര്‍ മരിച്ചു ​​| സ്പീഡ് ന്യൂസ് episode artwork
#674
09/20/2026

കനത്ത മഴയില്‍ ഇടുക്കി കൊട്ടക്കാമ്പൂരില്‍ ഷെഡിനുമുകളില്‍ മണ്ണിടിഞ്ഞുവീണ് സഹോദരങ്ങള്‍ മരിച്ചു. ഇരുവര്‍ക്കും വൈദ്യുതാഘാതമേറ്റെന്ന് സൂചന.  ബാലകൃഷ്ണന്‍, സഹോദരി ചിന്നു എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണന്‍റെ ഭാര്യ മാരിയമ്മയ്ക്ക് പരുക്കേറ്റു. കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ. തീക്കോയി , തലനാട് , പൂഞ്ഞാർ ,അടിവാരം, വാഗമൺ , മേഖലയിൽ മഴ ശക്തമായതോടെ മീനച്ചിലാറിൽ ജലനിരപ്പുയർന്നു.  

Siblings died after a landslide caused soil to collapse onto their shed amidst heavy rain in Kottakamboor, Idukki; there are indications that both suffered electric shocks. The deceased have been identified as Balakrishnan and his sister Chinnu, while Balakrishnan's wife, Mariyamma, sustained injuries. Heavy rainfall was reported in the eastern region of Kottayam; the water level in the Meenachil River rose as the rain intensified in areas including Teekoy, Thalanad, Poonjar, Adivaram, and Vagamon

See omnystudio.com/listener for privacy information.


മദ്യക്കേസിൽ ആന്റോ അഗസ്റ്റിനുമായി വയനാട് വാഴവറ്റയിലെ വീട്ടില്‍ എക്സൈസിന്റെ തെളിവെടുപ്പ് | സ്പീഡ് ന്യൂസ്
മദ്യക്കേസിൽ ആന്റോ അഗസ്റ്റിനുമായി വയനാട് വാഴവറ്റയിലെ വീട്ടില്‍ എക്സൈസിന്റെ തെളിവെടുപ്പ് | സ്പീഡ് ന്യൂസ് episode artwork
#673
09/19/2026

അനധികൃതമായി മദ്യം ശേഖരിച്ച കേസില്‍ ആന്റോ അഗസ്റ്റിനെ വയനാട് വാഴവറ്റയിലെ വീട്ടിലെത്തിച്ച് എക്സൈസിന്റെ തെളിവെടുപ്പ്.  വീടുമായി തനിക്ക് ബന്ധമില്ലെന്നും മദ്യം എങ്ങനെ എത്തിയെന്ന് അറിയില്ലെന്നും ആന്റോ തെളിവെടുപ്പിനിടയിലും ആവർത്തിച്ചു. 24 മണിക്കൂര്‍ സമയത്തേക്കാണ് കോടതി ആന്റോയെ കസ്റ്റഡിയിൽ വിട്ടത്. 

Excise officials took Anto Augustine to his home in Vazhavatta, Wayanad, to gather evidence in a case involving the illegal storage of liquor. Even during the evidence-gathering process, Anto reiterated that he had no connection to the house and did not know how the liquor had ended up there. The court had remanded Anto to custody for a period of 24 hours

See omnystudio.com/listener for privacy information.


മദ്യക്കേസില്‍ ആന്റോ അഗസ്റ്റിന്‍ ജയിലില്‍ തുടരും | സ്പീഡ് ന്യൂസ്
മദ്യക്കേസില്‍ ആന്റോ അഗസ്റ്റിന്‍ ജയിലില്‍ തുടരും | സ്പീഡ് ന്യൂസ് episode artwork
#672
09/18/2026

റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും. ആന്റോയുടെ ജാമ്യാപേക്ഷ ബത്തേരി മജിസ്ട്രേറ്റ് കോടതി തള്ളിയിതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലമടക്കം കണക്കിലെടുത്താണ് ബത്തേരി കോടതി ജാമ്യം നിഷേധിച്ചത്. അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ ബത്തേരി കോടതി നാളെ പരിഗണിക്കും

Anto Augustine, Managing Director of Reporter Broadcasting Company, will remain in jail. Although he approached the High Court after the Bathery Magistrate Court rejected his bail plea, he failed to secure interim bail. The Bathery court had denied bail citing factors including the accused's criminal background. The court is scheduled to consider the investigation team's plea for custody tomorrow

See omnystudio.com/listener for privacy information.


അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് നാലുവര്‍ഷം കഠിനതടവ് | സ്പീഡ് ന്യൂസ്
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് നാലുവര്‍ഷം കഠിനതടവ് | സ്പീഡ് ന്യൂസ് episode artwork
#671
09/17/2026

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും 30 ലക്ഷത്തി എൺപത്തിനാലായിരം രൂപ പിഴയും ശിക്ഷ. ഒന്നര ദശാബ്ദത്തിൽ അധികമായി  നീണ്ട നിയമപോരാട്ടത്തിൽ കോട്ടയം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. ഉന്നത പദവിയിലിരുന്ന ആളായതുകൊണ്ട് ഒരു തരത്തിലും ശിക്ഷ ഇളവിന് അർഹനല്ലെന്ന് കോടതി വ്യക്തമാക്കി. തച്ചങ്കരിയെ അല്പസമയത്തിനകം തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിക്കും


Former DGP Tomin J. Thachankary has been sentenced to four years of rigorous imprisonment and a fine of ₹30.84 lakh in a disproportionate assets case. The Kottayam Vigilance Court delivered the verdict following a legal battle 

See omnystudio.com/listener for privacy information.


കണ്ണൂരിന് പിന്നാലെ സംസ്ഥാനനേതൃത്വത്തെ കടന്നാക്രമിച്ച് കൂടുതല്‍ ജില്ലാഘടകങ്ങള്‍ | സ്പീഡ് ന്യൂസ്
കണ്ണൂരിന് പിന്നാലെ സംസ്ഥാനനേതൃത്വത്തെ കടന്നാക്രമിച്ച് കൂടുതല്‍ ജില്ലാഘടകങ്ങള്‍ | സ്പീഡ് ന്യൂസ് episode artwork
#668
09/14/2026

സി.പി.എം സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് കണ്ണൂര്‍ ഘടകം. സംസ്ഥാന നേതൃത്വത്തിനാണ് പാര്‍ലമെന്‍ററി വ്യാമോഹമെന്ന് വിശാല സംസ്ഥാന സമിതിയില്‍ കണ്ണൂര്‍ പ്രതിനിധികള്‍ തുറന്നടിച്ചു. തനിക്കെതിരെ ഉള്‍പ്പടെ വിമര്‍ശനമുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സമ്മതിച്ചു

The Kannur unit has launched a scathing attack on the CPM state leadership. Representatives from Kannur bluntly stated during the extended state committee meeting that it is the state leadership that harbors parliamentary ambitions. State Secretary M.V. Govindan acknowledged that criticism had been raised against him as well

See omnystudio.com/listener for privacy information.


സി.പി.എം വിശാല സംസ്ഥാനസമിതിയില്‍ എം.എ.ബേബിയുടെ പ്രസംഗത്തില്‍ പിണറായിക്കെതിരായ ഇ,ഡി നീക്കത്തില്‍ മൗനം | സ്പീഡ് ന്യൂസ്
സി.പി.എം വിശാല സംസ്ഥാനസമിതിയില്‍ എം.എ.ബേബിയുടെ പ്രസംഗത്തില്‍ പിണറായിക്കെതിരായ ഇ,ഡി നീക്കത്തില്‍ മൗനം | സ്പീഡ് ന്യൂസ് episode artwork
#667
09/13/2026


തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുണ്ടായ വീഴ്ചകൾ തിരുത്താൻ കോഴിക്കോട് ആരംഭിച്ച വിശാല സംസ്ഥാന സമിതിയിൽ  തുറന്ന വിമർശനത്തിന് ആഹ്വാനം ചെയ്ത്  സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പാർട്ടിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ബേബി, ജനപക്ഷത്തുനിന്ന്  ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ ഒന്നരമണിക്കൂറോളം നീണ്ട ഉദ്ഘാടന പ്രസംഗത്തിൽ ഇഡി അന്വേഷണം പരാമർശിക്കാത്തത് ചർച്ചയായി.

CPM General Secretary M.A. Baby called for open criticism during the expanded state committee meeting in Kozhikode, convened to address the setbacks following the election defeat. While openly acknowledging the party's lapses, Baby announced that necessary course corrections would be made from the perspective of the people. However, the fact that he did not mention the ED investigation during his hour-and-a-half-long inaugural speech became a topic of discussion

See omnystudio.com/listener for privacy information.


വൈദ്യുതി ചതിച്ചു; പ്രസംഗം മുഴുവിപ്പിക്കാനാകാതെ മന്ത്രി; സ്പീഡ് ന്യൂസ്
വൈദ്യുതി ചതിച്ചു; പ്രസംഗം മുഴുവിപ്പിക്കാനാകാതെ മന്ത്രി; സ്പീഡ് ന്യൂസ് episode artwork
#665
09/11/2026

കൊച്ചിയില്‍ വൈദ്യുതി മന്ത്രി പങ്കെടുത്ത പരിപാടിയില്‍ പ്രസംഗത്തിനിടെ വൈദ്യുതി പോയി. KSEB ഓഫിസേഴ്സ് ഫെ‍‍ഡ‍റേഷന്‍ സംസ്ഥാന സമ്മേളനത്തിനിടെയാണ് സംഭവം. കറണ്ട് പോയതിനാല്‍ മന്ത്രി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ചു. 

Power Cut Interrupts Electricity Minister’s Speech at KSEB Officers’ Federation Event in Kochi

See omnystudio.com/listener for privacy information.


റിയാസിന് ആശങ്കയോ?; സുഹൃത്ത് മൊഴി നല്‍കിയതെന്തിന്?; സ്പീഡ് ന്യൂസ്
റിയാസിന് ആശങ്കയോ?; സുഹൃത്ത് മൊഴി നല്‍കിയതെന്തിന്?; സ്പീഡ് ന്യൂസ് episode artwork
#664
09/10/2026

മുന്‍മന്ത്രി പി.എ.മുഹമ്മദ് റിയാസ് 20.5 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നും അതില്‍ ഒരു ഭാഗം ഹവാല ഇടപാടിന് ഉപയോഗിച്ചെന്നും ഇ.ഡി.  ടി.വീണയുടെ ഡയറിയിലെ ഏഴ് പേജുകളില്‍ പണം കൈമാറ്റത്തിന്‍റെ വിവരങ്ങളുണ്ടെന്നും വീണയും റിയാസിന്‍റെ സുഹൃത്തുക്കളും ഇടപാട് സമ്മതിച്ചിട്ടുണ്ടെന്നും ഡി.ജി.പിക്ക് നല്‍കിയ കത്തില്‍ അവകാശപ്പെട്ടു. 

The Enforcement Directorate (ED) has alleged that P. A. Mohamed Riyas, Public Works Minister in the second Pinarayi Vijayan cabinet, received ₹20.5 crore in bribes, with a portion transferred to Dubai through hawala channels.

See omnystudio.com/listener for privacy information.


CMRL മാസപ്പടിക്കേസില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധാരണ | സ്പീഡ് ന്യൂസ്
CMRL മാസപ്പടിക്കേസില്‍ ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധാരണ | സ്പീഡ് ന്യൂസ് episode artwork
#663
09/09/2026

CMRL–എക്സാലോജിക് ഇടപാടില്‍  ഇഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധാരണ. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടില്‍ രാഷ്ട്രീയമില്ല, നിയമപരമായ നടപടിമാത്രമേ ഉണ്ടാകുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് നിയമപരമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കും. രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇ.ഡി കേസുകളെ കേസുകളായി നേരിടുകയായിരുന്നെന്നും അല്ലാതെ ഇ.ഡിയുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ക്കുക ആയിരുന്നില്ലെന്നും വി.ഡി.സതീശന്‍ പറ‍ഞ്ഞു. 


A decision has been reached to conduct a Vigilance inquiry against Pinarayi Vijayan regarding the CMRL-Exalogic deal, based on a letter from the ED. The Chief Minister stated that there is no political motive behind the state government's stance and that only legal proceedings will follow

See omnystudio.com/listener for privacy information.


CMRL മാസപ്പടിക്കേസ്; പിണറായിക്കെതിരെ കേസെടുക്കുമോ?; സ്പീഡ് ന്യൂസ്
CMRL മാസപ്പടിക്കേസ്;  പിണറായിക്കെതിരെ കേസെടുക്കുമോ?; സ്പീഡ് ന്യൂസ് episode artwork
#662
09/08/2026

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ CMRL ൽ നിന്നും 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി.വീണ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിലാണ്  ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. 

CMRL Payoff Case: ED Seeks FIR Against Former Keralam CM Pinarayi Vijayan, Daughter Veena, Son-in-Law Riyas; Sends Report to SPC

See omnystudio.com/listener for privacy information.


പാളയം പ്രദീപിനെ സ്റ്റാഫ് ആക്കാന്‍ രമ്യ ഹരിദാസിന്റെ വളഞ്ഞ വഴി | സ്പീഡ് ന്യൂസ്
പാളയം പ്രദീപിനെ സ്റ്റാഫ് ആക്കാന്‍ രമ്യ ഹരിദാസിന്റെ വളഞ്ഞ വഴി | സ്പീഡ് ന്യൂസ് episode artwork
#661
09/07/2026


പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ വളഞ്ഞവഴിയില്‍ സ്റ്റാഫാക്കാന്‍ രമ്യ ഹരിദാസ് എംഎല്‍എയുടെ നീക്കം. നാലുദിവസം മുന്‍പുള്ള തീയതി ഇട്ട് രമ്യ നല്‍കിയ കത്ത് സ്വീകരിക്കാന്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫിസ് തയാറായില്ല. പ്രദീപിനെ മേയ് മാസം മുതല്‍ മന്‍കാലപ്രാബല്യത്തോടെ സ്റ്റാഫ് ആക്കണമെന്നാണ് കത്തിലെ ആവശ്യം. സസ്പെന്‍ഡ് ചെയ്ത പ്രദീപിനെ വളഞ്ഞവഴിയില്‍ നിയമിക്കാനുള്ള രമ്യയുടെ നീക്കം പാര്‍ട്ടി അതീവ ഗൗരവമായിട്ടാണ് കാണുന്നത്. 

MLA Ramya Haridas is attempting to appoint Palayam Pradeep—who was suspended by the party—to her staff through a backdoor maneuver. The office of Speaker Thiruvanchoor Radhakrishnan refused to accept a letter submitted by Ramya that was backdated by four days. The letter requested Pradeep's appointment to the staff with retrospective effect from May. The party views Ramya's attempt to appoint the suspended Pradeep via this indirect route with extreme seriousness

See omnystudio.com/listener for privacy information.


എംഎല്‍എയും പ്രവര്‍ത്തകരുമായി കയ്യാങ്കളി; സ്പീഡ് ന്യൂസ്
എംഎല്‍എയും പ്രവര്‍ത്തകരുമായി കയ്യാങ്കളി; സ്പീഡ് ന്യൂസ് episode artwork
#659
09/05/2026

രമ്യ ഹരിദാസും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുള്ള തമ്മിലടിയിൽ ഇരുകൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തു. രമ്യ ഹരിദാസിന്റെ പരാതിയിൽ എസ്.സി, എസ്.ടി വകുപ്പ് ഉൾപ്പെടെ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം സജിത്ത് മുട്ടപ്പലം ഉൾപ്പെടെ ഏഴു പേർക്കെതിരെ കേസെടുത്തത്. 

Case filed against MLA Ramya Haridas, 15 Congress workers in Keralam after violent scuffle

See omnystudio.com/listener for privacy information.


കാന്തപുരത്തെ തളളി പാളയം ഇമാം; സ്പീഡ് ന്യൂസ്
കാന്തപുരത്തെ തളളി പാളയം ഇമാം; സ്പീഡ് ന്യൂസ് episode artwork
#658
09/04/2026

സ്ത്രീ വിരുദ്ധ പ്രസ്താനവയില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്​ലിയാരെ തളളിപ്പറഞ്ഞ് പാളയം ഇമാം. ഇസ്ലാമില്‍ ലിംഗവിവേചനമില്ലെന്നും അനാവശ്യ നിയന്ത്രണങ്ങള്‍ വേണ്ടെന്നും പാളയം ഇമാം ഡോക്ടര്‍ വി.പി. ഷുഹൈബ് മൗലവി പറഞ്ഞു. 

 

Palayam Imam on women's rights is a strong affirmation, as V.P. Suhaib Moulavi directly refuted Kanthapuram A.P. Aboobacker Musliyar's controversial statement against their public participation.

See omnystudio.com/listener for privacy information.


തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായിയുടെ വ്യാഖ്യാനം തള്ളി തോമസ് ഐസക് | സ്പീഡ് ന്യൂസ്
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായിയുടെ വ്യാഖ്യാനം തള്ളി തോമസ് ഐസക് | സ്പീഡ് ന്യൂസ് episode artwork
#656
09/02/2026

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായിയുെട വ്യാഖ്യാനത്തിന് വിരുദ്ധനിലപാടുമായി തോമസ് ഐസക്. പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്ക് അഹങ്കാരം കൂടിയെന്നും ജനം നൽകിയത് ഷോക്ക് ട്രീറ്റ്മെന്റാണെന്നും ഐസക് തുറന്നടിച്ചു.  ഐസക്കിന്‍റേത് ശക്തമായ സ്വയംവിമര്‍ശനമാണെന്ന് ജി.സുധാകരന്‍ പ്രതികരിച്ചു. 

Thomas Isaac has taken a stance contrary to Pinarayi's interpretation of the election defeat. Isaac bluntly stated that the party had grown arrogant after ten years in power and that the public had administered a "shock treatment." G. Sudhakaran remarked that Isaac's comments amounted to strong self-criticism.

See omnystudio.com/listener for privacy information.


കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ വ്യാപക വിമര്‍ശനം ​​​| സ്പീഡ് ന്യൂസ്
കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ വ്യാപക വിമര്‍ശനം ​​​| സ്പീഡ് ന്യൂസ് episode artwork
#654
08/31/2026

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ,  ആവര്‍ത്തിച്ചുള്ള സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ വ്യാപക വിമര്‍ശനം. കാന്തപുരത്തിന്റെ നിലപാടുകൾക്ക് എതിരെ കോൺഗ്രസ്‌ മന്ത്രിമാർ രംഗത്തെത്തിയെങ്കിലും ലീഗ് മന്ത്രിമാർ മൗനം പാലിച്ചു. പരാമർശം പിൻവലിക്കണമെന്ന് സിപിഎം നേതാവ് പികെ ശ്രീമതിയും ആവശ്യപ്പെട്ടു.

There is widespread criticism regarding Kanthapuram AP Aboobacker Musliyar's repeated misogynistic statements. While Congress ministers have come out against Kanthapuram's stance, ministers from the League have remained silent. CPM leader PK Sreemathi has also demanded that the remarks be withdrawn

See omnystudio.com/listener for privacy information.


ഓണം വാരാഘോഷത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചു; സ്പീഡ് ന്യൂസ്
ഓണം വാരാഘോഷത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചു; സ്പീഡ് ന്യൂസ് episode artwork
#653
08/30/2026

ഓണം വാരോഘോത്തിന് തിരുവനന്തപുരത്ത് സമാപനമാകും. സാംസ്കാരിക ഘോഷയാത്ര ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ ഫ്ലാഗ് ഓഫ് ചെയ്തു. മുഖ്യമന്ത്രി വി.ഡി.സതീശനും ഗവര്‍ണറും മന്ത്രിമാരും പങ്കെടുത്തു. ഓണം വാരാഘോഷസമാപനത്തില്‍ വന്ദേമാതരം പൂര്‍ണരൂപത്തില്‍ ആലപിച്ചു. പ്രോട്ടോക്കോള്‍ പാലിക്കേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിന് പ്രോട്ടോക്കോള്‍ ഉണ്ടെന്നും ടൂറിസംമന്ത്രി പി.സി വിഷ്ണുനാഥ് പ്രതികരിച്ചു.

Tourism Minister P.C. Vishnunath announced that the full version of Vande Mataram will be recited during the concluding ceremony of the state government's Onam week celebrations. He clarified that the decision is driven by strict protocol requirements, as the Vice President of India is attending the prestigious event.

See omnystudio.com/listener for privacy information.


കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് ശൈലജ ടീച്ചര്‍; സ്പീഡ് ന്യൂസ്
കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് ശൈലജ ടീച്ചര്‍; സ്പീഡ് ന്യൂസ് episode artwork
#652
08/29/2026

പൊതുസ്ഥലത്ത് സ്ത്രീകളെ കൊണ്ടുവരരുതെന്ന പ്രസ്താവനയില്‍ 
സമസ്ത കാന്തപുരം വിഭാഗത്തിനെതിരെ സിപിഎം നേതാവ് കെ കെ ശൈലജ.
കാലത്തിന് നിരക്കാത്ത പ്രസ്താവനയാണിത്.  സ്ത്രീകളെ വീടിനകത്ത് തളച്ചിടുന്നത് ഫ്യൂഡൽ ആചാരക്രമമെന്നും ശൈലജ ഫെയ്സ്ബുക്കില്‍ കുറിച്ചു.

KK Shailaja criticizes the Samastha's statement against bringing women into public spaces, calling it an outdated and anti-women declaration.

See omnystudio.com/listener for privacy information.


നേപ്പാള്‍ മിന്നല്‍പ്രളയത്തില്‍ മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാനില്ല | സ്പീഡ് ന്യൂസ്
നേപ്പാള്‍ മിന്നല്‍പ്രളയത്തില്‍ മരണം 538 ആയി; 320 ഇന്ത്യക്കാരെ കാണാനില്ല | സ്പീഡ് ന്യൂസ് episode artwork
#651
08/28/2026

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 538 ആയി.  320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല, ആകെ  ആയിരത്തിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്.  ദുഷ്കരമായ രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസവും തുടരുകയാണ്.  85 ഇന്ത്യക്കാരടക്കം ഇതുവരെ ആയിരത്തി അറുന്നൂറിലേറെപ്പേരേ രക്ഷപ്പെടുത്തി.  ചൈനയില്‍ ഹിമതടാകം പൊട്ടിയെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നേപ്പാള്‍ വീണ്ടും ജാഗ്രതയിലാണ്.  രക്ഷാപ്രവര്‍ത്തനത്തിന് NDRF–നെ അയ്ക്കാന്‍ തയ്യാറെന്ന് ഇന്ത്യ വീണ്ടും അറിയിച്ചു.  

The death toll from the flash floods in Nepal has risen to 538. There is no information regarding 320 Indians, and over a thousand people remain missing in total. Difficult rescue operations are continuing for the third consecutive day. More than 1,600 people, including 85 Indians, have been rescued so far.

See omnystudio.com/listener for privacy information.


സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് അഭ്യൂഹം; സ്പീഡ് ന്യൂസ്
സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് അഭ്യൂഹം; സ്പീഡ് ന്യൂസ് episode artwork
#650
08/27/2026

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് അഭ്യൂഹം. പതിറ്റാണ്ടുകളായി ബ്രൂണെയില്‍ ഒളിവില്‍ കഴിയുന്നുവെന്ന  അവകാശവാദുമായി മുന്‍ അന്വേഷണ സംഘാംഗം അലി അക്ബര്‍ രംഗത്തുവന്നു. കുറുപ്പിന്‍റേതെന്ന് അവകാശപ്പെടുന്ന ചിത്രവും അദ്ദേഹം പുറത്തുവിട്ടു. എന്നാല്‍ അവകാശവാദം കേരള പൊലീസ് തള്ളി. 

Sukumara Kurup in Brunei? Cyber expert shares crucial information

See omnystudio.com/listener for privacy information.


നേപ്പാളില്‍ മിന്നല്‍ പ്രളയം; 22 മരണം സ്ഥിരീകരിച്ചു; സ്പീഡ് ന്യൂസ്
നേപ്പാളില്‍ മിന്നല്‍ പ്രളയം; 22 മരണം സ്ഥിരീകരിച്ചു; സ്പീഡ് ന്യൂസ് episode artwork
#649
08/26/2026

നേപ്പാളില്‍  വന്‍ മിന്നല്‍ പ്രളയം. ടിബറ്റ് അതിര്‍ത്തിയോട് ചേര്‍ന്ന മൂന്ന് ജില്ലകളിലെ ഗ്രാമങ്ങള്‍ അപ്പാടെ ഒലിച്ചുപോയി. 22 മരണം സ്ഥിരീകരിച്ചു. 105 ഇന്ത്യക്കാരടക്കം 384 പേരെ കാണാതായി. 

At least 22 killed, hundreds missing after Nepal flash flood

See omnystudio.com/listener for privacy information.


ഉത്രാടപ്പാച്ചിലില്‍ മലയാളികള്‍; സ്പീഡ് ന്യൂസ്
ഉത്രാടപ്പാച്ചിലില്‍ മലയാളികള്‍; സ്പീഡ് ന്യൂസ് episode artwork
#648
08/25/2026

മലയാളനാടിന് നാളെ തിരുവോണനാള്‍.  ഓണസദ്യയും ഓണക്കോടിയും  ഒരുക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് ലോകമെങ്ങും മലയാളികള്‍. സംസ്ഥാനത്ത് മഴയ്ക്കിടയിലും  ഗ്രാമനഗര വ്യത്യാസമില്ലാതെ വിപണികളില്‍ ഓണതിരക്കാണ്. 

Rain, early buying subdue Thiruvonam eve shopping rush in Kochi

See omnystudio.com/listener for privacy information.


നെഹ്റു ട്രോഫിയില്‍ മുത്തമിട്ട് അരോമ ചുണ്ടന്‍; സ്പീഡ് ന്യൂസ്
നെഹ്റു ട്രോഫിയില്‍ മുത്തമിട്ട് അരോമ ചുണ്ടന്‍; സ്പീഡ് ന്യൂസ് episode artwork
#646
08/22/2026

പുന്നമടയുടെ ജലരാജാവിനെ തേടിയുള്ള ആവേശത്തുഴയേറില്‍ അരോമ ജേതാക്കള്‍. മേല്‍പ്പാടം – PBC പള്ളാത്തുരുത്തി, നടുഭാഗം – പുന്നമട ബോട്ട് ക്ലബ്, വീയപുരം – UBC FC കൈനകരി, എന്നിവരാണ് ഫൈനലില്‍ മാറ്റുരച്ചത്. 

Aroma Chundan lifts Nehru Trophy in a thrilling final

See omnystudio.com/listener for privacy information.


പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ FIR; രാഹുലിന്‍റെ പ്രതിഷേധം വിജയം; സ്പീഡ് ന്യൂസ്
പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ FIR; രാഹുലിന്‍റെ പ്രതിഷേധം വിജയം; സ്പീഡ് ന്യൂസ് episode artwork
#645
08/21/2026

ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസിന്റെ പെല്ലറ്റ് ഗണ്‍  പ്രയോഗത്തില്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റതില്‍  എഫ്.ഐ.ആര്‍.  പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ രാഹുൽ ഗാന്ധി നടത്തിയ അഞ്ചുമണിക്കൂർ നീണ്ട ധർണയ്ക്കൊടുവിലാണ്  എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്. 

Delhi police register FIR over pellet firing after Rahul Gandhi’s protest

See omnystudio.com/listener for privacy information.


സാമ്പത്തിക ഇടപാടുകളില്‍ പി.എ.മുഹമ്മദ് റിയാസിനെ ചോദ്യംചെയ്യാന്‍ ഇ.ഡി | സ്പീഡ് ന്യൂസ്
സാമ്പത്തിക ഇടപാടുകളില്‍ പി.എ.മുഹമ്മദ് റിയാസിനെ ചോദ്യംചെയ്യാന്‍ ഇ.ഡി | സ്പീഡ് ന്യൂസ് episode artwork
#643
08/19/2026

സി.എം.ആർ.എൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യാൻ ഇഡി നീക്കം. ഇന്നലെ കോഴിക്കോട് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിൽ നടത്തിയ പരിശോധനക്ക് പിന്നാലെയാണ് നീക്കം. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ പാർട്ണറായ ലേക്കർ ഇന്ത്യ കോർപറേഷൻ ഷെൽ കമ്പനിയെന്ന നിഗമനത്തിലാണ് ഇഡി

ED moves to interrogate former minister P. A. Mohamed Riyas in the CMRL-Exalogic financial transaction case. The move comes following raids conducted yesterday at the residences of Riyas's friends in Kozhikode. Meanwhile, ED has concluded that Laker India Corporation, where former Chief Minister Pinarayi Vijayan's daughter T. Veena is a partner, is a shell company

See omnystudio.com/listener for privacy information.


കെട്ടിടത്തില്‍ നിന്നും ചാടി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു; സ്പീഡ് ന്യൂസ്
കെട്ടിടത്തില്‍ നിന്നും ചാടി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു; സ്പീഡ് ന്യൂസ് episode artwork
#640
08/16/2026

കന്യാകുമാരി കരുങ്കലിലെ സ്വകാര്യ നഴ്സിങ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടിയ മലയാളി വിദ്യാര്‍ഥിനി മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിനി ആന്‍സിജിയാണ് മരിച്ചത്. കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതായി പറഞ്ഞ് അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് കാട്ടി ആന്‍സിജി സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു. 

A Malayali student who jumped from the building of a private nursing college in Karungal, Kanyakumari, died while undergoing treatment at a private hospital in Thiruvananthapuram.

See omnystudio.com/listener for privacy information.


മുഖ്യമന്ത്രിയെ മറന്നും കെ.സിയെ പുകഴ്ത്തിയും എംഎല്‍എമാര്‍; സ്പീഡ് ന്യൂസ്
മുഖ്യമന്ത്രിയെ മറന്നും കെ.സിയെ പുകഴ്ത്തിയും എംഎല്‍എമാര്‍; സ്പീഡ് ന്യൂസ് episode artwork
#639
08/15/2026

തിരഞ്ഞെടുപ്പ് വിജയത്തില്‍ കെ.സി.വേണുഗോപാലിനെ പുകഴ്ത്തിയും  വി.ഡി.സതീശനെക്കുറിച്ച് മിണ്ടാതെയും മലപ്പുറത്തെ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍. മന്ത്രി എ.പി.അനില്‍കുമാര്‍, വി.എസ്.ജോയ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരാണ് കെ.സിയെ പുകഴ്ത്തിയപ്പോള്‍ മുഖ്യമന്ത്രി വി.ഡി.സതീശനെ മറന്നത്. 

Open rift within the Congress party surfaced during a reception organized for newly elected MLAs in Malappuram.

See omnystudio.com/listener for privacy information.


കലൂര്‍ സ്റ്റേഡിയം നവീകരണം; ലൈറ്റ് വച്ചവരെയും പറ്റിച്ചു?; സ്പീഡ് ന്യൂസ്
കലൂര്‍ സ്റ്റേഡിയം നവീകരണം; ലൈറ്റ് വച്ചവരെയും പറ്റിച്ചു?; സ്പീഡ് ന്യൂസ് episode artwork
#638
08/14/2026

കലൂര്‍ സ്റ്റേഡിയത്തില്‍ സ്പോര്‍ട്സ് ലൈറ്റ് സ്ഥാപിച്ച കമ്പനിയെയും സ്പോണ്‍സര്‍ പറ്റിച്ചു.  ലൈറ്റ് വച്ച കമ്പനിക്ക് മൂന്നുകോടി 68 ലക്ഷം രൂപ  സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി നല്‍കാനുണ്ട്. പണത്തിനായി റിപ്പോര്‍ട്ടറിന്‍റെയും ജി.സി.ഡി.എയുടെയും പിന്നാലെ നടക്കേണ്ട ഗതികേടിലാണ് ലൈറ്റിങ് ടെക്നോളജീസ് ഇന്ത്യ എന്ന കമ്പനി.

Kaloor Stadium lights are at the center of a sponsorship fraud where Lighting Technologies India, the company that installed the lights, has not received payment from Reporter Broadcasting Company.

See omnystudio.com/listener for privacy information.


ബെംഗളൂരുവിലെ KSRTC ബസ് അപകടം അട്ടിമറിയോ എന്ന് സംശയം | സ്പീഡ് ന്യൂസ്
ബെംഗളൂരുവിലെ KSRTC ബസ് അപകടം അട്ടിമറിയോ എന്ന് സംശയം | സ്പീഡ് ന്യൂസ് episode artwork
#637
08/13/2026

കര്‍ണാടകയിലെ ബി‍ഡദിയില്‍ KSRTC ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ച അപകടം അട്ടിമറിയെന്ന് സംശയം. അപകടത്തിന് കാരണം ബസിന് നേരെ അ‍ജ്ഞാതര്‍ മുട്ടയെറിഞ്ഞതാകാമെന്ന് കരുതുന്നു. ഇതേ സ്ഥലത്ത് ഇന്നലെ ബസിന് നേരെ മുട്ടയേറുണ്ടായതിന് പിന്നാലെ ഉന്നതതല അന്വേഷണം തുടങ്ങി. 

The accident in Bidadi, Karnataka, in which a KSRTC bus overturned resulting in the deaths of the driver and conductor, is suspected to be sabotage. It is believed that the accident may have been caused by unidentified persons throwing eggs at the bus. Following an incident where a bus was pelted with eggs at the same spot yesterday, a high-level investigation has been launched

See omnystudio.com/listener for privacy information.


നീറ്റ് ക്രമക്കേടില്‍ ചര്‍ച്ചയാവാമെന്ന് അമിത് ഷാ; സ്പീഡ് ന്യൂസ്
നീറ്റ് ക്രമക്കേടില്‍ ചര്‍ച്ചയാവാമെന്ന് അമിത് ഷാ; സ്പീഡ് ന്യൂസ് episode artwork
#636
08/12/2026

പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ നീറ്റ് പരീക്ഷ ക്രമക്കേടില്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷം സഹകരിച്ചാന്‍ ഇന്നുതന്നെ ചര്‍ച്ച തുടങ്ങാമെന്ന് പാര്‍ലമെന്‍ററികാര്യമന്ത്രി കിരണ്‍ റിജിജുവും പറഞ്ഞു.,. അമിത് ഷായുടെ പ്രഭാഷണമല്ല, പ്രസ്താവനയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. 

Amit Shah 'Ready To Answer Queries', Rahul Gandhi Says "Don't Want To Listen"

See omnystudio.com/listener for privacy information.