കുട്ടിക്കഥകള്‍ | Malayalam Stories For Kids

10 Episodes
Subscribe

By: Mathrubhumi

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

സമാധാനം തരുന്ന ചിത്രം | കുട്ടിക്കഥകള്‍  | Kuttikkathakal
Last Saturday at 6:23 AM


സോമദത്തരാജാവിന് ചിത്രകലയോട് വലിയ താത്പര്യമായിരുന്നു. ഒരിക്കല്‍ രാജാവ് ചിത്രകാരന്മാര്‍ക്കായി ഒരു മത്സരം വെച്ചു. ശാന്തിയും സമാധാനവും മികച്ച രീതിയില്‍ പ്രകടമാക്കുന്ന ഒരു ചിത്രം വരയ്ക്കണം. ഏറ്റവും നല്ല ചിത്രത്തിന് സമ്മാനം രാജാവ് വിളംബരം ചെയ്തു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.


കലഹത്തിന് കാരണം | കുട്ടിക്കഥകള്‍  | kuttikkathakal
08/31/2024



  കച്ചവടക്കാരനായിരുന്നു രാം സേട്ട് ഒരിക്കല്‍ ഒരു സന്യാസി രാം സേട്ടിന്റെ കടയില്‍ ഭിക്ഷയാചിച്ച് എത്തി.  സന്യാസിക്ക് അരിയും നാണയങ്ങളും ഒക്കെ കൊടുത്തിട്ട് രാം സേട്ട് ചോദിച്ചു. സ്വാമി എനിക്കൊരു സംശയം ഉണ്ട്. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്


ഒരു ദിവസത്തെ കാത്തിരിപ്പ് | കുട്ടിക്കഥകള്‍ | Kuttikkathakal
08/24/2024



ജനാല അടയ്ക്കാന്‍ വേണ്ടിയാണ് മകന്‍ മുറിയിലേക്ക് വന്നത് അവന്റെ ഭാഗം കണ്ടപ്പോള്‍ അവന് എന്തോ അസുഖമുണ്ടെന്ന് തോന്നി 
ഏണസ്റ്റ് ഹെമിങ്‌വേയുടെ A day's wati  എന്ന കഥയുടെ പരിഭാഷ. പരിഭാഷപ്പെടുത്തിയത്  ശരത് മണ്ണൂര്‍. ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് 


ഉപ്പും മധുരവും | കുട്ടിക്കഥകള്‍  | Malayalam kids stories
08/17/2024


കോളേജില്‍ ആദ്യ വര്‍ഷ ബാച്ചിന്റെ ക്ലാസ് തുടങ്ങിയിട്ട് മൂന്ന് ആഴ്ചയായി. ഇതിനിടെ ക്ലാസിലെ രാജു എന്ന കുട്ടിയെ  ക്ലാസ് ടീച്ചര്‍ ശ്രദ്ധിച്ചു. അവന്‍ മറ്റുകുട്ടികളോടൊന്നും സംസാരിക്കുന്നത് കേട്ടിട്ടില്ല.  എപ്പോഴും സങ്കടമുള്ള മുഖത്തോടെ മൂകമായിട്ട് ഇരിപ്പാണ്. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്


മാര്‍ഗനെറ്റ് അമ്മൂമ്മയുടെ വീട്| കുട്ടിക്കഥകള്‍| Podcast
08/10/2024

ആഫ്രിക്കയിലെ ഒരു ഗ്രാമത്തില്‍ വലിയൊരു കാടിനരികിലായി മാര്‍ഗനെറ്റ് എന്ന് പേരുള്ള ഒരു അമ്മൂമ്മ താമസിച്ചിരുന്നു. വളരെ പ്രായം ചെന്നതിനാല്‍ തന്നെ അവര്‍ക്ക് കണ്ണിന് ചെറിയ കാഴ്ച്ചക്കുറവ് ഉണ്ടായിരുന്നു. കാട്ടില്‍ നിന്ന് ലഭിക്കുന്ന ഉണക്ക വിറകുകള്‍ ശേഖരിച്ച് പട്ടണത്തില്‍ കൊണ്ട് പോയി വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് അമ്മൂമ്മ ജീവിച്ചിരുന്നത്. മിഥുന്‍ ചന്ദ്രന്‍ തയ്യാറാക്കിയ കഥ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. 
 സൗണ്ട് മിക്‌സിങ്: സുന്ദര്‍ പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്
 



പൂച്ചക്കുറിഞ്ഞ്യാരെ കണ്ട കൊച്ചുകേശവന്‍| കുട്ടിക്കഥകള്‍| Podcast
08/03/2024

തൃത്തല്ലൂരമ്പലത്തില്‍ പണ്ട് കൊച്ചുകേശവന്‍ എന്ന് പേരുള്ള ഒരു ഉശിരന്‍ ആനയുണ്ടായിരുന്നു. കുട്ടിയായിരുന്നകാലത്ത് തഞ്ചാവൂരുകാരനായ പട്ടുവസ്ത്രവ്യാപാരിയാണ് അവനെ അമ്പലത്തില്‍ നടയിരുത്തിയത്. ഏതോ ഒരു വലിയ കാര്യം നേടാനായി അയാള്‍ അമ്പലത്തില്‍ നേര്‍ച്ച നേര്‍ന്നിരുന്നു. അത് സാധിച്ചുകിട്ടിയതിന്റെ സന്തോഷത്തിലാണ് ആ വ്യാപാരി ലക്ഷണമൊത്ത ഒരു കുട്ടിയാനയെ സംഭാവനചെയ്തത്. പക്ഷേ. കൊച്ചുകേശവന്റെ വരവ് അമ്പലത്തിന്റെ നടത്തിപ്പുകാരെ വല്ലാതെ കുഴക്കി. സിപ്പി പള്ളിപ്പുറത്തിന്റെ കഥ. 
 അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്സിങ്: കൃഷ്ണലാല്‍ ബി.എസ് പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്



ജോലിയും ഭാരവും | കുട്ടിക്കഥകള്‍ | Podcast
07/27/2024

സോമപുരിയിലെ രാജാവായിരുന്നു സോമ വര്‍മ്മന്‍. നല്ലവനായ അദ്ദേഹത്തിന്റെ ഭരണത്തില്‍ രാജ്യം സമ്പല്‍സമൃദ്ധമായിരുന്നു. ഒരിക്കല്‍ രാജ്യത്ത് കൊടുംവരള്‍ച്ച ഉണ്ടായി. കൃഷിയെല്ലാം നശിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരണം: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ് പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്


ഏഴ് സഹോദരിമാര്‍ | കുട്ടിക്കഥകള്‍  | Malayakam Kids stories Podcast
07/20/2024


ഒരിക്കല്‍ ചൈനയിലെ ഒരു കടല്‍ത്തീരത്ത് രണ്ട് സഹോദരന്മാര്‍ താമസിച്ചിരുന്നു. ബായ് ഹായ്, ബായ് ഷാന്‍ എന്നിങ്ങനെയായിരുന്നു അവരുടെ പേരുകള്‍. ഇരുവരും മത്സ്യത്തൊഴിലാളികള്‍ ആയിരുന്നു. ഒരു ചൈനീസ് കഥ.  പുനരാഖ്യാനം: ഗീത. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്


കിച്ചു എന്ന വെള്ള കാക്ക| Kids stories podcast|കുട്ടിക്കഥകള്‍
07/13/2024


ഒരു ദിവസം കിച്ചു കാക്ക വിശന്നപ്പോള്‍ ഇര തേടാന്‍ ഇറങ്ങി. ഒരു നഗരത്തിലൂടെ പറന്നപ്പോഴതാ കുറേ മനുഷ്യര്‍ പ്രാവുകള്‍ക്ക് അരിമണികള്‍ വിതറി കൊടുക്കുന്നു. ഹോ ഒരു പ്രാവായിരുന്നെങ്കില്‍ അധികമൊന്നും പറക്കാതെ ഇവരുടെ കൂട്ടത്തിലിരുന്ന് അരിമണി കൊത്തിതിന്നാമായിരുന്നു, എന്റെ ഈ കറുത്ത നിറമാണ് പ്രശ്‌നം, കിച്ചു കാക്ക കരുതി. സന്തോഷ് വള്ളിക്കോടിന്റെ കഥ. 
അവതരണം ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം എസ് സുന്ദര്‍. പ്രൊഡ്യൂസര്‍ അല്‍ഫോന്‍സ പി ജോര്‍ജ്.


നാല് ചക്രങ്ങള്‍ | കുട്ടിക്കഥകള്‍ | Different-sized Wheels
07/06/2024


ഈച്ചയും തവളയും മുള്ളന്‍പന്നിയും കൂട്ടുകാരായിരുന്നു. ഒരു മരക്കുറ്റിയ്ക്ക് അരികിലുള്ള കൊച്ചുവീട്ടിലായിരുന്നു  അവര്‍ നാല് പേരും താമസം. ഒരുനാള്‍ അവര്‍ ആഹാരം തേടി പുറത്തിറങ്ങി.  റഷ്യന്‍ എഴുത്തുകാരനും ചിത്രകാരനും ആയിരുന്ന   വ്‌ളാദിമിര്‍ സുത്തീവിന്റെ ഡിഫറെന്റ് സൈസ്ഡ് വീല്‍സ് എന്ന കഥയുടെ പരിഭാഷ. അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത് ശബ്ദമിശ്രണം: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ് | Different-sized Wheels