കുട്ടിക്കഥകള്‍ | Malayalam Stories For Kids

40 Episodes
Subscribe

By: Mathrubhumi

കുട്ടികള്‍ക്ക് കഥകള്‍ പറഞ്ഞുകൊടുക്കാന്‍ സമയമില്ലെന്ന് ഓര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കന്‍മാരാണോ നിങ്ങള്‍.. എങ്കില്‍ ഇനിയതുവേണ്ട, ഒരു പരിഹാരമുണ്ട്. മാതൃഭൂമി പോഡ്കാസ്റ്റിലെ കുട്ടിക്കഥകള്‍ കേള്‍പ്പിച്ചുകൊടുക്കൂ. ഗുണപാഠമുള്ള കഥകള്‍ കേട്ട് ഭാവനയുടെ ലോകം സംപുഷ്ടമാക്കി അവര്‍ വളരട്ടെ...

രാമുവിൻ്റെ തത്തകൾ | കുട്ടിക്കഥകൾ | Podcast
01/24/2026

ഒറ്റക്ക് താമസിക്കുന്ന രാമുവിന് തത്തകളെ വളർത്തണമെന്ന് വലിയ ആഗ്രഹം തോന്നി. അതിനായി അയാൾ രണ്ട് തത്തമുട്ട വാങ്ങി വിരിയിക്കാൻ വെച്ചു. വൈകാതെ മുട്ടകൾ വിരിഞ്ഞ് രണ്ട് കുഞ്ഞു തത്തകൾ പുറത്തുവന്നു. രാമു തത്തകളെ പൊന്നുപോലെ വളർത്തി അവയെ പല കാര്യങ്ങളും പഠിപ്പിച്ചു. മനുഷ്യരെ പോലെ സംസാരിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും ഒക്കെ പരിശീലിപ്പിച്ചു. കൂടാതെ ശാസ്ത്രവും ചരിത്രവും സംഗീതവും എല്ലാം തത്തകളെ പഠിപ്പിച്ചു. തത്തകൾ വലുതായി വരുന്നതിനനുസരിച്ച് ഗഹന കാര്യങ്ങൾ പഠിക്കാൻ കൊടുത്തു. ഇപ്പോൾ തത്തകൾ ശാസ്ത്രീയ സംഗീതവും പാശ്ചാത്യ സംഗീതവും ഒക്കെ തകർപ്പനായി അവതരിപ്പിക്കും. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.


യഥാർഥ വില്ലാളിവീരൻ | കുട്ടിക്കഥകൾ | Podcast
01/23/2026

ബാലു എന്ന വില്ലാളി അമ്പയത്തിൽ അതിവിദഗ്ധന ആണ്. ബാലു കുട്ടിക്കാലം മുതൽ അമ്പയത്തിൽ പരിശീലനം തുടങ്ങിയ ബാലു ഇന്ന് അറിയപ്പെടുന്ന വില്ലാളി വീരനാണ്. നാടുനീള പ്രദർശനങ്ങൾ വെച്ച് ബാലു തന്റെ കഴിവ് കാണിക്കാറുണ്ട്. ദൂരെ വെച്ച വട്ടത്തിലുള്ള ലക്ഷ്യത്തിൽ അമ്പു കൊള്ളിക്കുക മാത്രമല്ല ലക്ഷ്യത്തിൽ തറച്ചുവെച്ചിരിക്കുന്ന അമ്പിന്റെ നടുവിലൂടെ മറ്റൊരു അമ്പ് പായിച്ച് അത് രണ്ടായി പിളർത്തുന്ന വിദ്യ വരെ കാണിക്കാറുണ്ട്. അങ്ങനെ അമ്പയത്ത് വിദ്യയിൽ ബാലുവിനെ തോൽപ്പിക്കാൻ ആ നാട്ടിലോ അയൽനാട്ടിലോ ആരുമില്ലാതായി. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്.


യഥാർത്ഥ നന്മ | കുട്ടിക്കഥകൾ | Podcast
01/10/2026

വങ്കദേശത്തെ ജയസിംഹ മഹാരാജാവിൻ്റെ അംഗരക്ഷകനായിരുന്നു സുബാഹു. ഒരിക്കൽ ജയസിംഹൻ സുബാഹു മൊത്ത് നായാട്ടിനായി കാട്ടിലെത്തി. ദൂരെയായി മാനുകളെ കണ്ട് രാജാവ് ഒരു മരത്തിനു പിന്നിൽ നിന്ന് വില്ലുകുലച്ചു. എന്നാൽ ഈ സമയം രാജാവിൻ്റെ തൊട്ടുപിന്നിൽ ഒരു ഉഗ്രൻ സർപ്പം പത്തി വിടർത്തി നിൽക്കുന്നുണ്ടായിരുന്നു. സുബാഹു ഇത് കണ്ടു ഞൊടിയിടയിൽ അയാൾ തൻ്റെ വാൾ സർപ്പത്തിൻ്റെ തല ലക്ഷ്യമാക്കി വീശി. തലയറ്റ് സർപ്പം നിലം പതിച്ചു. ഞെട്ടിതിരിഞ്ഞു നോക്കിയ രാജാവിന് കാര്യം മനസ്സിലായി. അദ്ദേഹം സുബാഹുവിനോട് നന്ദി പറഞ്ഞു. അപ്പോൾ സുബാഹു കരുതി രാജാവിൻ്റെ ജീവൻ രക്ഷിച്ചതിന് കൊട്ടാരത്തിൽ ചെല്ലുമ്പോൾ എന്തെങ്കിലും പാരിതോഷികം കിട്ടാതിരിക്കില്ല. കൊട്ടാരത്തിൽ എത്തിയ രാജാവ് ഒരു മധുര നാരങ്ങയാണ് സുബാഹുവിന് നൽകിയത്. പക്ഷേ കഷ്ടം, രാജാവിൻ്റെ ജീവൻ രക്ഷിച്ചതിന് കിട്ടിയ സമ്മാനം കണ്ടില്ലേ, സുബാഹു മനസ്സിൽ ശപിച്ചുകൊണ്ട് അത് വാങ്ങി. കേൾക്കാം കുട്ടിക്കഥകൾ. അവതരണം: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.


തീവണ്ടി കുട്ടികൾ | കുട്ടിക്കഥകൾ | Podcast
01/03/2026

പണി നടക്കുന്ന ഒരു കെട്ടിടത്തിനടുത്ത് ദിവസവും കുറേ കുട്ടികൾ കളിക്കാൻ എത്താറുണ്ടായിരുന്നു. അവർ ഓരോരുത്തരും പിന്നിലായി വരിനിന്ന് തീവണ്ടി പോലെ ഓടി കളിക്കുകയാണ് പതിവ്. മുന്നിൽ നിൽക്കുന്നവന്റെ ഷർട്ടിൽ തൊട്ടുപിന്നിൽ നിൽക്കുന്നവൻ പിടിക്കും അവന്റെ ഷർട്ടിൽ തൊട്ടുപിന്നിലുള്ളവനും. ഓരോ ദിവസവും എൻജിനായും ബോഗികളായും നിന്നവർ പരസ്പരം മാറും എന്നാൽ എല്ലാ ദിവസവും ഒരു കുട്ടി മാത്രം തീവണ്ടിയുടെ ഏറ്റവും പിന്നിലുള്ള ഗാർഡിന്റെ റോളിലാണ്. തീവണ്ടി ഓടുമ്പോൾ ഏറ്റവും പിന്നിലായി അവൻ തന്റെ മുന്നിലുള്ളവന്റെ ഷർട്ടിൽ പിടിച്ച് ഒരു തുണിയും വീശി തീവണ്ടിയുടെ ഭാഗമായി ഓടിക്കൊണ്ടിരിക്കും. കേൾക്കാം കുട്ടിക്കഥകൾ. അവതരണം: ഷൈന രഞ്ജിത്ത്. കഥ: സന്തോഷ് വള്ളിക്കോട്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി.ബി.എസ്.


ജാക്കും താറാപെണ്ണും | കുട്ടിക്കഥകൾ | Podcast
12/27/2025

ഒരിടത്ത് ഒരു അമ്മുമ്മ ഉണ്ടായിരുന്നു. അവരുടെ ഏകമകനാണ് ജാക്ക്. പെരുമാറ്റം കൊണ്ടും സ്വഭാവം കൊണ്ടും ആ നാട്ടിലെ സുന്ദരന്മാരായ ചെറുപ്പക്കാരെക്കാൾ മുന്നിലായിരുന്നു ജാക്ക്. തലയിൽ കൂർമ്മൻ തൊപ്പി, കാലിൽ ഉയരമുള്ള ചെരുപ്പ്, മഞ്ഞുപോലെ വെളുത്ത ഒരു തൂവാല എന്നിവ കൂടാതെ ദൂരയാത്രക്കായി ഒരു ഭീമൻ താറാചെക്കനും അമ്മുമ്മയ്ക്കും ജാക്കിനും സ്വന്തമായി ഉണ്ടായിരുന്നു. അവതരണം: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.


കയ്പ്പുമാറാത്ത പാവയ്ക്ക | കുട്ടിക്കഥകൾ | Podcast
12/20/2025

ധ്യാനദത്തൻ എന്ന പണ്ഡിതനായ സന്യാസിയുടെ ആശ്രമത്തിൽ ധാരാളം ശിഷ്യന്മാർ ഉണ്ടായിരുന്നു. ഒരുദിവസം എല്ലാ ശിഷ്യന്മാരും കൂടി ഗുരുവിന്റെ അടുത്തെത്തിയിട്ട് പറഞ്ഞു, "ഗുരു മനസ്സിന് ശാന്തിയും സമാധാനവും കിട്ടാനായി ഞങ്ങൾ എല്ലാവരും കൂടി ക്ഷേത്രങ്ങളിലേക്ക് ഒരു തീർത്ഥയാത്ര നടത്താൻ തീരുമാനിച്ചു". ശരി നിങ്ങൾ പൊയ്ക്കോളൂ എന്ന് സമ്മതിച്ച ഗുരു, ശിഷ്യന്മാരോട് ഒരു നിമിഷം നിൽക്കാൻ ആവശ്യപ്പെടുകയും ആശ്രമവളപ്പിലെ പച്ചക്കറി തോട്ടത്തിൽ നിന്ന് കുറെ പാവക്ക പറിച്ചെടുക്കുകയും ചെയ്തു. അത് ഓരോ ശിഷ്യനും നൽകിയിട്ട് അദ്ദേഹം പറഞ്ഞു, "നിങ്ങൾ ഏത് ക്ഷേത്രത്തിൽ പോയാലും ഇത് കയ്യിൽ ഉണ്ടാവണം. തിരിച്ചുവരുമ്പോൾ കൊണ്ടുവരികയും വേണം".ഗുരു പറഞ്ഞത് സമ്മതിച്ച് ശിഷ്യന്മാർ യാത്രയായി. കേൾക്കാം കുട്ടിക്കഥകൾ. കഥ: സന്തോഷ് വള്ളിക്കോട്. അവതരണം: ഷൈന രഞ്ജിത്ത്. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.


അറിയില്ല എന്ന അറിവ് | കുട്ടിക്കഥകൾ | PODCAST
12/06/2025

കൗശാമ്പിയിൽ പണ്ട് ജ്ഞാനദത്തൻ എന്നൊരു ഗുരു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആശ്രമത്തിൽ ധാരാളം ശിഷ്യന്മാരും കൗശാമ്പി ഭരിച്ചിരുന്ന ധർമേന്ദ്ര രാജാവിന്റെ മകനായ ജിതേന്ദ്രനും അവിടെയാണ് പഠിച്ചിരുന്നത്. ജ്ഞാനദത്തന്റെ ശിഷ്യന്മാരിൽ ഏറ്റവും മിടുക്കൻ ശംഭുകൻ എന്ന ബാലനായിരുന്നു. ദരിദ്രനായിരുന്നെങ്കിലും അസാമാന്യ ബുദ്ധിശാലിയായ ശംഭുകൻ നല്ല വിനയമുള്ളവനും ആയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം രാജാവ് മകന്റെ പഠനവിവരങ്ങൾ അറിയാൻ ആശ്രമത്തിലെത്തി.കേൾക്കാം കുട്ടിക്കഥകൾ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ:അനന്യലക്ഷ്മി ബി.എസ്.


അറിവിൻ്റെ ദേവത | കുട്ടികഥകൾ | Podcast
12/02/2025

പണ്ടു ചൈനയില്‍ ഷൂലി എന്നൊരു പണ്ഡിതനുണ്ടായിരുന്നു. തന്നെ കാണാനെത്തുന്ന എല്ലാവര്‍ക്കും ഷൂലി അറിവു പകര്‍ന്നു നല്‍കി. വര്‍ഷങ്ങള്‍ കടന്നുപോയി ഇതിനിടയില്‍ ഷൂലി അഹങ്കാരിയായി മാറി. കേള്‍ക്കാം കുട്ടികഥകള്‍. കഥ അവതരിപ്പിച്ചത് ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്. സുന്ദര്‍. പ്രൊഡ്യൂസര്‍ അനന്യലക്ഷ്മി ബി.എസ്.


വ്യാപാരിയും കള്ളനും | കുട്ടിക്കഥകൾ | Podcast
11/22/2025

വ്യാപാരിയായ കേശവ് ദൂരെ പട്ടണത്തില്‍ വ്യാപാരവും കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. കൈനിറയേ കാശുണ്ട്. ആളൊഴിഞ്ഞ ഒരു സ്ഥലത്തെത്തിയപ്പോള്‍ പെട്ടെന്നൊരു കള്ളന്‍ തോക്കുമായി ചാടിവീണു..കേള്‍ക്കാം കുട്ടികഥകള്‍. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട്മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.


മരച്ചില്ലയിലെ പക്ഷി | കുട്ടിക്കഥകള്‍ | Podcast
11/15/2025

വന്‍നഗരത്തിലെ ഒരു ഐടി കമ്പനിയിലാണ് ആല്‍വിന് ജോലി.മിടുക്കനായിരുന്നതിനാല്‍ പഠനം കഴിഞ്ഞ് ഉടനെ ജോലിയും ലഭിച്ചു. നല്ല ശമ്പളവും. എന്നാല്‍ വൈകാതെ എഐയുടെ വരവോടെ ഐടി കമ്പനികള്‍ പലതും അടച്ചുപൂട്ടാന്‍ തുടങ്ങി. തന്റെ കമ്പനിയും പൂട്ടിപോവുമോയെന്ന് ആല്‍വിന് ആശങ്കയായി.ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട്മി ക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അനന്യലക്ഷ്മി ബി.എസ്.


ഞണ്ടമ്മയും കുട്ടിയും | കുട്ടിക്കഥകള്‍
11/08/2025


ഒരു വലിയ കുളക്കരയിലെ മണലിലൂടെ ഞണ്ടിന്‍കുഞ്ഞ് നടക്കുന്നത് അമ്മഞണ്ട് ശ്രദ്ധിച്ചു. മുന്നോട്ടുള്ള കുഞ്ഞുഞണ്ടിന്റെ നടപ്പ് അത്രശരിയല്ല. കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്‌


കുറ്റവും ശിക്ഷയും  | കുട്ടിക്കഥകള്‍ | Malayalam Bedtime Stories
11/01/2025


ഒരു ക്ലാസ് മുറിയാണ് രംഗം വെറുതെ ഒരു അധ്യാപകന്‍ ക്ലാസിലേക്ക് വന്നു. ക്ലാസ് കണ്ട അധ്യാപകന്റെ മുഖം കോപം കൊണ്ട് ചുവന്നു. മുറിയിലാകെ അതാ കടലത്തോടും മറ്റും ചിതറിക്കിടക്കുന്നു.  കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്


പതിനേഴ് ഒട്ടകങ്ങള്‍ | കുട്ടിക്കഥകള്‍ | Malayam Kids Stories Podcast
10/25/2025


ഒരിടത്ത് ഒരു വ്യാപാരിക്ക് ഭാര്യയും രണ്ട് മക്കളും ഉണ്ടായിരുന്നു.  സ്വത്തായി പതിനേഴ് ഒട്ടകങ്ങളും. വൈകാതെ വ്യാപാരി മരിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 


കടയിലെ ബോര്‍ഡ് | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
10/18/2025


 രാമു ടൗണില്‍ പുതിയൊരു കട തുടങ്ങി. പലതരം സുഗന്ധമുള്ള ചന്ദനത്തിരികള്‍ വില്‍ക്കുന്ന കട. കടയുടെ മുന്നില്‍ രാമു ഇങ്ങനെ ഒരു ബോര്‍ഡ് വെച്ചു. 'സുഗന്ധമുള്ള ചന്ദനത്തിരികള്‍ ഇവിടെ ലഭിക്കും' . സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.


പാപത്തിന്റെ ഫലം ആര്‍ക്ക്  | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
10/12/2025


ഒരിക്കല്‍ ഒരു രാജാവ് തന്റെ നാട്ടിലുള്ള ബ്രാഹ്‌മണര്‍ക്ക് കൊട്ടാരത്തില്‍വെച്ച് സദ്യ കൊടുക്കാന്‍ തീരുമാനിച്ചു. സദ്യ ഒരുക്കുന്നതിനായി കൊട്ടാരവളപ്പിലെ തുറസായ സ്ഥലത്താണ് അടുപ്പ് കൂട്ടി ഭക്ഷണം പാകം ചെയ്തിരുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ : ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.


ഉപദേശങ്ങളുടെ അര്‍ഥം | കുട്ടിക്കഥകള്‍  | Malyalam kids stories Podcast
10/04/2025


ഗംഗാനദിയുടെ തീരത്ത് കുശപുരി എന്ന ഗ്രാമത്തില്‍ മിത്രവര്‍മന്‍ എന്നൊരു വ്യാപാരിയുണ്ടായിരുന്നു. മിത്രവര്‍മന്റെ ഓരോയൊരു മകനാണ് ചക്രകേതു. പക്ഷേ വ്യാപാരകാര്യങ്ങള്‍ നോക്കി നടത്തുന്നതില്‍ മിത്രവര്‍മന്റെയത്രയും മകനൊന്നും മകന് ഉണ്ടായിരുന്നു.  ഹോസ്റ്റ്; ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.


ഒന്നിനും കൊള്ളാത്ത ചെടി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
09/27/2025


ചൈനയിലെ ഹോങ്ഷു ഗുരുവിന്റെ ശിഷ്യന്‍മാരായിരുന്നു ചിയാങ്ങും മിയാങ്ങും. ഒരിക്കല്‍ ഗുരു അവരെ അടുത്തു വിളിച്ചിട്ടു പറഞ്ഞു:  ഇവിടെ അടുത്തുള്ള വനത്തില്‍ ധാരാളം ഔഷധസസ്യങ്ങള്‍ വളരുന്നുണ്ട്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്


മരംവെട്ട് മത്സരം |  കുട്ടിക്കഥകള്‍ | Malayalam kids stories podcast
09/20/2025


കാടിനോട് ചേര്‍ന്ന ഒരുഗ്രാമത്തില്‍ എല്ലാവര്‍ഷവും മരംവെട്ട് മത്സരം നടത്താറുണ്ടായിരുന്നു. രാവിലെ ഒന്‍പത് മണിമുതല്‍  വൈകിട്ട് അഞ്ച് മണിവരെയാണ് മത്സരം. മഴു ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ മരംമുറിക്കുന്ന ആളാണ് വിജയി. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ. ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.


മനസിലെ മാലിന്യം | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
09/13/2025


ഒരിക്കല്‍ ഒരു സന്യാസി ഭിക്ഷയാചിച്ച് ഒരു വീടിനുമുന്നിലെത്തി. ഒരു സ്ത്രീയാണ് പുറത്തേക്ക് വന്നത്. അവര്‍ സന്യാസിയുടെ പാത്രത്തിലേക്ക് ഭിക്ഷയിട്ടതിനുശേഷം പറഞ്ഞു.  സ്വാമി കുറെ കാലമായി പല പ്രശ്‌നങ്ങളും എന്റെ മനസിലെ അലട്ടുന്നുണ്ട്. മനസ് ശാന്തമാക്കാനുള്ള ഉപദേശം അങ്ങ് തരുമോ?  സന്തോഷ് വള്ളിക്കോട് എഴുതിയ കഥ ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍


പ്രയോജനപ്പെടാത്ത സമ്പത്ത് | കുട്ടിക്കഥകള്‍ | Malayalam Bedtime Stories Podcast
09/06/2025



 വലിയ പണക്കൊതിയനായിരുന്നു ഉയദവര്‍മന്‍ രാജാവ്. സമ്പത്ത് ഉണ്ടാക്കുക എന്ന ഒറ്റ ചിന്ത മാത്രമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. ധാരാളം സ്വര്‍ണവും രത്‌നവുമൊക്കെ അങ്ങനെ അദ്ദേഹം സമ്പാദിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്:  എസ്.സുന്ദര്‍  


അറിവു നിറച്ച കുടം  | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
08/30/2025

പണ്ട് പണ്ട് ആഫ്രിക്കയില്‍ ഒരു പണ്ഡിതന്‍ ഉണ്ടായിരുന്നു. പണ്ഡിതന്‍ മാത്രമല്ല വലിയ ബുദ്ധിമാനുമായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും കൂടുതല്‍ അറിവുള്ളയാളാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.  ഹോസ്റ്റ്: ഷൈന രഞ്ജിത്ത്.സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍.പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.


കള്ളനെ കിട്ടി | കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast
08/23/2025


അറേബ്യയിലെ ഒരു പണ്ഡിതനും അദ്ദേഹത്തിന്റെ ആളുകളുംകൂടി മരുഭൂമിയിലൂടെ യാത്രചെയ്യുകയായിരുന്നു. പണ്ഡിതന്‍ ഒരു കഴുതപ്പുറത്താണ് സഞ്ചരിച്ചിരുന്നത്. മറ്റുള്ളവരാകട്ടെ ഒട്ടകങ്ങളുടെ പുറത്തും.  പണ്ഡിതന് എന്തുസംഭവിച്ചു എന്ന് കേള്‍ക്കാം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്


കാട്ടിലെ വാള്‍ | കുട്ടിക്കഥകള്‍  | Malayalam Kids Stories Podcast
08/16/2025


 ഉറ്റ ചങ്ങാതിമാരായിരുന്നു രാമുവും വീരുവും.  ഒരിക്കല്‍ രണ്ടുപേരും എന്തോ ജോലിയുടെ ആവശ്യവുമായി അടുത്ത ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. ഒരു വനം കടന്നുവേണം അടുത്ത ഗ്രാമത്തിലെത്താന്‍ . സന്തോഷ് വള്ളിക്കോടിന്റെ കഥ ഹോസ്റ്റ്:ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്


വലിയ കാര്യങ്ങള്‍ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
08/09/2025


ഒരുദിവസം അധ്യാപകന്‍ ക്ലാസില്‍ വലിയൊരു സ്ഫടികപ്പാത്രവും ചില പൊതിക്കെട്ടുകളുമായാണ് വന്നത്. എന്നിട്ട് പറഞ്ഞു:  ഇന്ന് ഞാന്‍ പുസ്തകത്തിലില്ലാത്ത ഒരു പാഠമാണ് പഠിപ്പിക്കാന്‍ പോകുന്നത്.  സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്; ഷൈന രഞ്ജിത്ത് സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്


കൊടുങ്കാറ്റില്‍ ഉറങ്ങുന്ന പണിക്കാരന്‍  | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
08/02/2025


കടല്‍ത്തീരത്തിനടുത്തായി ഒരു കര്‍ഷകന്  വലിയൊരു കൃഷിയിടം ഉണ്ടായിരുന്നു.  കൃഷിത്തോട്ടത്തിന് പുറമേ കര്‍ഷകന്‍ പശുക്കളെയും കോഴികളെയും ഒക്കെ വളര്‍ത്തിയിരുന്നു. അയാള്‍ ഒറ്റയ്ക്കാണ് കൃഷിപ്പണി ചെയ്യുന്നത്. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്


തവളയും തേളും | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
07/26/2025


 ഒരു ദിവസം ഒരു തവള പുഴക്കരയില്‍ ഇരിക്കുകയായിരുന്നു  അപ്പോഴാണ് ഒരു തേള് ആ വഴി വന്നത്. അവന്‍ തവളയോട് ചോദിച്ചു ചങ്ങാതി എനിക്ക് നീന്താന്‍ വശമില്ല. എന്നിട്ട് എന്തു സംഭവിച്ചു തേളിനെ തവള സഹായിച്ചു കാണുമോ ? ബാക്കി കഥ. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ കേള്‍ക്കാം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.  


വേടനും കിളിയും | നാടോടിക്കഥ | Malayalam Kids Stories Podcast
07/19/2025

ഒരിക്കല്‍ ഒരു വേടന്റെ വലയില്‍ ഒരു കൊച്ചുപക്ഷി കുരുങ്ങി.
പക്ഷി വേടനോട് പറഞ്ഞു എന്റെ കൊച്ചു ശരീരംകൊണ്ട് നിന്റെ വിശപ്പ് മാറാന്‍ പോകുന്നില്ല. എന്നെ ഇപ്പോള്‍ പോകാന്‍ അനുവദിച്ചാല്‍ ഞാന്‍ നിനക്ക് വിലപിടിച്ച മൂന്ന് ഉപദേശങ്ങള്‍ നല്‍കാം. പായിപ്ര രാധാകൃഷ്ണന്‍ എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്   


സ്വര്‍ഗത്തിലെത്താന്‍ |കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
07/12/2025


 പണ്ട് ബുദ്ധന്റെ കാലത്ത് ആളുകള്‍ മരിച്ചാല്‍ അവരുടെ ആത്മാവ് സ്വര്‍ഗത്തില്‍ത്തന്നെ എത്തിച്ചേരാനായി പ്രത്യേകം പൂജകള്‍നടത്തുമായിരുന്നു. മണ്‍പാത്രത്തില്‍ ചെറിയ കല്ലുകള്‍ ഇട്ട് പുഴയിലിറങ്ങി പൂജാരികളുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകളും പൂജകളുമൊക്കെ നടത്തും. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.


സൗഹൃദത്തിന്റെ വില | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
07/09/2025


മഹാ ക്രൂരനായിരുന്നു ലിയോ രാജാവ്. ആര് എന്ത് ചെറിയ കുറ്റം ചെയ്താലും വധശിക്ഷയാണ് വിധിക്കുന്നത്.ഒരിക്കല്‍ തന്റെ രാജ്യത്തുള്ള ഡാനിയല്‍ എന്ന യുവാവ് രാജാവിന്റെ ഭരണത്തെ വിമര്‍ശിച്ച് സംസാരിച്ചു. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട്  മിക്‌സിങ്; എസ്.സുന്ദര്‍ . പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.


ഗുഹയില്‍  കയറിയ എലി | കുട്ടിക്കഥകള്‍  | Malayalam kids stories Podcast
06/28/2025


ഒരുകാട്ടിലെ ?ഗുഹയിലായിരുന്നു ?ഗര്‍ജന്‍ സിംഹത്തിന്റെ താമസം. കാട്ടിലെ എല്ലാ ജീവികള്‍ക്കും ?ഗര്‍ജനെ ഭയങ്കര പേടിയായിരുന്നു. സന്തോഷ് വള്ളിക്കോട് എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്;എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍:അല്‍ഫോന്‍സ പി ജോര്‍ജ്. 


കില്ലുക്കരടിയുടെ ചൂണ്ടയിടല്‍  | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
06/21/2025


ഒരു കാട്ടില്‍ കില്ലു എന്നൊരു കരടിയുണ്ടായിരുന്നു. ഭയങ്കര തീറ്റപ്രിയനായ കില്ലുക്കരടിയ്ക്ക് തിന്നാന്‍ എന്ത് കിട്ടിയിലും മതിയാവില്ല. കില്ലുക്കരിയുടെ കഥ കേള്‍ക്കാം. സന്തോഷ് വള്ളിക്കോടിന്റെ കഥ അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത് സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.


ആതിഥേയന്റെ കടമ | കുട്ടിക്കഥകള്‍ | Malayalam Kids Stories Podcast
06/14/2025


ബാഗ്ദാദ് നഗരത്തിലേക്കുള്ള വഴിയില്‍ ഒരു കൊച്ചുവീടുണ്ടായിരുന്നു. വൃദ്ധനായ അബ്ദുള്ള മാത്രമായിരുന്നു അവിടെ താമസം. നഗരത്തിലേക്ക് ധാരാളം ആളുകള്‍ ആ വഴി പോകാറുണ്ട്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.


രാമുവും പക്ഷികളും | കുട്ടിക്കഥകള്‍ | Malayalam Kids stories podcast
06/07/2025


ഒരു പുഴയുടെ കരയില്‍ വിശാലമായ നെല്‍പ്പാടമുണ്ടായിരുന്നു. പുഴയുടെ മറുകരയില്‍ ധാരാളം മരങ്ങളും. അതില്‍ നിറയെ പക്ഷികള്‍ താമസിച്ചിരുന്നു. രാമു എന്ന കര്‍ഷകന്റെതായിരുന്നു ആ നെല്‍പ്പാടം. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്ങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.


മരുഭൂമിയിലെ റോസാച്ചെടി | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
05/31/2025



 ഒരു മരുഭൂമിയില്‍ ഒരു റോസാച്ചെടിയുണ്ടായിരുന്നു. മനോഹരമായ പൂക്കള്‍ നിറഞ്ഞ റോസാച്ചെടിക്ക് താന്‍ വളരെ സുന്ദരിയാണെന്ന ഭാവമാണ്.  അതുകൊണ്ടുതന്നെ മരുഭൂമിയിലെ  മറ്റ് ചെടികളെയെല്ലാം അവള്‍ വളരെ പുച്ഛത്തോടെയാണ് നോക്കിയിരുന്നത്. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്.


നെഗറ്റീവും പോസിറ്റീവും | കുട്ടിക്കഥകള്‍ | Malyalam Kids Stories
05/24/2025


ടിനുവും ടോണിയും സഹോദരന്മാരാണ്. ഒരു ദിവസം രണ്ടുപേരും മാതാപിതാക്കളോടൊപ്പം പാര്‍ക്കില്‍ പോയി . ടിനു അവിടെയുള്ള ഒരു മരത്തില്‍ വലിഞ്ഞുകേറി. സന്തോഷ് വള്ളിക്കോടിന്റെ കഥ. അവതരിപ്പിച്ചത്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.


മരം വെട്ടുകാരന്റെ കത്തി | കുട്ടിക്കഥകള്‍ | Malayalam Kids stories podcast
05/17/2025


കാട്ടില്‍ നിന്ന് ഈറ്റയും മുളയും ഒക്കെ വെട്ടിവില്‍ക്കുന്ന മുതലാളിയായിരുന്നു കുമാരന്‍. ഒരു ദിവസം കുമാരന്‍ മുതലാളിയുടെ അടുത്ത് നല്ലൊരു മരംവെട്ടുകാരന്‍ എത്തി. മുതലാളി എനിക്കും കൂടി ഒരു ജോലി തന്നു സഹായിക്കണം അയാള്‍ പറഞ്ഞു.സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.


ഒരുമയുടെ വിജയം | കുട്ടിക്കഥകള്‍ | Malayalam kids stories podcast
05/10/2025


ഒരു കാട്ടില്‍ ദുഷ്ടനായ ഒരു ആനയുണ്ടായിരുന്നു. ജില്ലന്‍ എന്നായിരുന്നു അവന്റെ പേര്. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 


ഷൂവിനുള്ളിലെ കല്ല് | കുട്ടിക്കഥകൾ | Malayalam Kids Stories Podcast
05/03/2025

മോഹന്‍ തന്റെ പത്തുവയസുള്ള മകനുമൊത്ത് എന്നും രാവിലെ നടക്കാന്‍ പോകും അടുത്തുള്ള കുന്നിന്‍ മുകള്‍വരെ നടന്നിട്ട് തിരികെ പോരും. സന്തോഷ് വള്ളിക്കോടിന്റെ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.


മഴ പെയ്യിച്ച മനുഷ്യന്‍ ഒരു പുരാണ കഥ | കുട്ടിക്കഥകള്‍ | Malayalam kids stories Podcast
04/26/2025



ഒരിക്കല്‍ ഒരു സാധാരണ കര്‍ഷകന്‍ പരമശിവനെ തോല്‍പ്പിച്ച് ഭൂമിയില്‍  മഴ പെയ്യിച്ചു. ആ കഥ കേള്‍ക്കാം. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്. 


ഗ്രിം അമ്മാവനും സോഫിയും | കുട്ടിക്കഥകള്‍ | Malayalam Kids stories Podcast
04/19/2025



സോഫിയും അമ്മ സ്റ്റിഫാനയും രാവിലെത്തന്നെ ചില ചൂടന്‍ ചര്‍ച്ചകളിലാണ്.  വൈകുന്നേരം ബീച്ചില്‍ കൊണ്ടുപോകാമെന്ന് അമ്മ വാക്കുനല്‍കിയതാണ്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങളൊക്കെ തകിടം മറിഞ്ഞു.  ഹര്‍ഷ എഴുതിയ കഥ. ഹോസ്റ്റ്: ഷൈന രഞ്ജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: അല്‍ഫോന്‍സ പി ജോര്‍ജ്.