Truecopy THINK - Malayalam Podcasts
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
തളരാത്ത, തുടരേണ്ട, സമരം
മുഖ്യ ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കും ഇലക്ഷൻ കമീഷന്റെ പൊളിച്ചെഴുത്തിനും വേണ്ടി തുടങ്ങിയ പ്രതിപക്ഷ - വിദ്യാർത്ഥി- യുവജന സമരം, മോദി ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി മാറുമ്പോൾ, അതിന്റെ അടുത്ത ഘട്ടം ഏതേതു തലങ്ങളിലേക്കാണ് വികസിക്കേണ്ടത്? ഇപ്പോഴുള്ള അതേ ഊർജ്ജത്തോടെ സമരത്തിന് എങ്ങനെയാണ് തുടരാനാകുക?
EDITORS ASSEMBLY:
മനില സി. മോഹൻ, കെ. കണ്ണൻ, ടി. ശ്രീജിത്ത്.
ഗാർഡിയോളയുടെ സങ്കടം, മോറീഞ്ഞോയുടെ ലഹരി
എത്ര കാലമായി കണ്ടിട്ട്! ഗാർഡിയോള വീണ്ടും കളികാണാൻ വന്നു. തോറ്റു തുന്നമ്പാടി സിറ്റി. ഗാർഡിയോള മറന്നു, ഇപ്പോൾ ഞാൻ കോച്ചല്ല, അതേ തല ചൊറിച്ചിൽ!
മറുപുറത്തു മോറീഞ്ഞോ. ചിരിയുടെ ലഹരി. ഈയടുത്ത് ഫുട്ബോൾ കണ്ട കിടിലൻ കളി. ഉജ്വലമായ ഒരു തോൽവിയും ഉജ്വലമായ ഒരു വിജയവും ഡിസ്കസ് ചെയ്യുകയാണ് പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
കർണാട്ടിക്കിൽനിന്ന് ഹിന്ദുസ്ഥാനിയിലേക്ക് ഒരു യാത്ര
കർണ്ണാടക സംഗീതത്തിൽ നിന്ന് ഹിന്ദുസ്ഥാനിയിലേക്കുള്ള യാത്രയെ കുറിച്ചാണ് രമേഷ് നാരായൺ, സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തിൽ സംസാരിക്കുന്നത്. ഗുരുവായ പണ്ഡിറ്റ് ജസ് രാജിനെ കുറിച്ച്, പ്രിയപ്പെട്ട ഗസൽ ഗായകൻ മെഹ്ദി ഹസ്സനെക്കുറിച്ച്, ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ അനുഭവത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
ക്വിസിൽ തോറ്റാൽ എന്ത് സംഭവിക്കും?
ഇൻ്റർനാഷണൽ ക്വിസിങ് അസോസിയേഷൻ കേരള ചാപ്റ്ററിൻ്റെ ആദ്യ പ്രസിഡൻ്റും കേരളത്തിൻ്റെ മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണു ക്വിസിങ് സംസ്കാരം കേരളത്തിൽ വ്യാപകമാവേണ്ടതിനെക്കുറിച്ച് സംസാരിക്കുന്നു.
മോദിക്കാലത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുമോ സമരമനുഷ്യർ?
മുഖ്യ ഇലക്ഷൻ കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയ്ക്കുവേണ്ടിയുള്ള പ്രതിപക്ഷസമരം, തെരഞ്ഞെടുപ്പു കമീഷനെ തന്നെ അട്ടിമറിക്കുന്ന നിയമനിർമാണം നടത്തിയ മോദി സർക്കാറിനെതിരായി പടരുകയാണ്. അതിക്രൂരമായ അടിച്ചമർത്തലുകൾക്കിടയിലും സമരത്തിലേക്ക് എല്ലാതരം മനുഷ്യരും കടന്നുവരുന്നു. എങ്ങനെയായിരിക്കും ഈ സമരത്തിന്റെ തുടർച്ച?
EDITORS ASSEMBLY: ദാമോദർ പ്രസാദ്, പ്രമോദ് പുഴങ്കര, മനില സി. മോഹൻ, കെ. കണ്ണൻ.
‘മന്ത്രിക്കെതിരെ പരാതി കൊടുത്തശേഷവും ഞാൻ ഇരയായിരുന്നില്ല, നളിനി നെറ്റോ തന്നെയായിരുന്നു…
ഗതാഗത സെക്രട്ടറിയായിരിക്കുമ്പോൾ അന്നത്തെ ഗതാഗതമന്ത്രിയിൽനിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ചും അതിനെ സ്ത്രീയെന്ന നിലയ്ക്ക് നേരിട്ടതിനെക്കുറിച്ചുമാണ് നളിനി നെറ്റോ സംസാരിക്കുന്നത്. പ്രത്യാഘാതം എന്തായിരിക്കും എന്നാലോചിക്കാതെയാണ് മന്ത്രിക്കെതിരെ പരാതി എഴുതിക്കൊടുത്തതെന്നും എന്നാൽ അതിനുശേഷം സമൂഹത്തിൽനിന്നുണ്ടായ സമീപനം പൊസീറ്റീവായിരുന്നു എന്ന് പറയാൻ കഴിയില്ലെന്നും സനിത മനോഹറുമായുള്ള അഭിമുഖത്തിന്റെ മൂന്നാം ഭാഗത്തിൽ അവർ തുറന്നു പറയുന്നു.
ഇന്ത്യൻ രാഷ്ട്രീയം വഴിതിരിയുന്നു
ആഗോള മൂലധന സാമ്രാജ്യ വ്യവസ്ഥയ്ക്കും അതിന്റെ ദല്ലാളന്മാർക്കും എതിരെ ലോക ജനത വിവിധ രീതികളിൽ നടത്തിക്കൊണ്ടിരിക്കുന്ന സമരങ്ങളുടെ ഭാഗമാണ് ഇന്ന് ഇന്ത്യയിലും ഉയർന്നുവന്നിരിക്കുന്ന ഈ സമരങ്ങളെന്ന് ബി. രാജീവൻ.
ഇതാ, പുതിയ രാഷ്ട്രീയ സമരമുന്നണി
അരികുവൽക്കരിക്കപ്പെട്ട സാമൂഹികവിഭാഗങ്ങളുടെ സംഘടനകളും പൗരസമൂഹപ്രവർത്തകരും പ്രസ്ഥാനങ്ങളും സാംസ്കാരിക പ്രവർത്തകരും ഒക്കെ കൂടിച്ചേർന്ന് വിസ്തൃതമാകേണ്ട ഒരു പ്രതിപക്ഷ സമരമുന്നണിയെക്കുറിച്ച് എഴുതുന്നു, സി.പി.ഐ-എം ജനറൽ സെക്രട്ടറി എം.എ. ബേബി.
മെസ്സി വിട്ടെന്ന് കരുതി റൊണാൾഡോ വിടണമെന്നുണ്ടോ?
മെസ്സി തുടരണം. റൊണാൾഡോ തുടരരുത്. ഫുട്ബോൾ ആരാധകർ വീണ്ടും ചേരിതിരിഞ്ഞ് വാദങ്ങൾ തൊടുക്കുമ്പോൾ റൊണാൾഡോയുടെ സെൽഫിഷ്നസ് എന്ന വാദം എത്ര മാത്രം ശരിയാണ്? എന്തുകൊണ്ട് ഇന്ത്യൻ ഫുട്ബോളിന് ISL കൊണ്ട് ഗുണപരമായ ഒരു പ്രയോഗവും നൽകാൻ കഴിയാത്തത്? ഭുവനേശ്വർ കുമാർ തിരിച്ചു വരികയും ഷമി കാത്തിരിപ്പ് തുടരുകയും ചെയ്യുമ്പോൾ ഇന്ത്യൻ ക്രിക്കറ്റിന് സംഭവിക്കുന്നത്?
കാലുകൊണ്ട് പണം തട്ടിക്കളിക്കുകയാണോ ഫുട്ബോൾ?
കളിക്കാരാണോ പണമാണോ ഫുട്ബാൾ? കാണികളും ആരാധകരും ഭയത്തിലാണ്. ഡോ അമൽ സ്റ്റാൻലി മഞ്ചേരിയിൽ നിന്ന്ചോദിക്കുന്നു: ഫിനാൻഷ്യൽ ഫെയർ പ്ലേ യഥാർത്ഥത്തിൽ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാനാണോ, അതോ ചരിത്രമുള്ള വമ്പൻ ക്ലബ്ബുകൾക്ക് അവരുടെ സ്ഥാനം നിലനിർത്താൻ പരോക്ഷമായി സഹായിക്കുകയാണോ ചെയ്യുന്നത്? അജീഷ് പാലക്കാട് ചോദിക്കുന്നത് റയൽ മാഡ്രിഡിൽ കോച്ചായി മൊറിന്യോ വന്നിട്ടും കളിയിലും കളിക്കാരിലും വലിയ മാറ്റമൊന്നും കാണുന്നില്ല. എന്താണ് റയലിന്റെ റിയൽ പ്രശ്നം? രാഹുൽ വി കൃഷ്ണൻ: മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 15 വയസ്സുള്ള അക്കാദമി പ്ലേയർ ജെ ജെ ഗബ്രിയേൽ സീനിയർ ടീമിൽ കളിക്കണം എന്ന് ഡിമാന്റ് ചെയ്ത് ക്ലബ് വിടാൻ ഒരുങ്ങുന്നത് ശരിയാണോ? ജോക്ഷൻ റെജി കെയുടെ ചോദ്യം: ഈ ഇൻറർനാഷണൽ ബ്രേക്കിന്റെ സമയത്ത് കളിക്കാർക്ക് കൂടുതൽ പരിക്കു വരുന്നതിന് കാരണം എന്തായിരിക്കും? നേഷൻസ് ലീഗിൽ സ്പെയിൻ ജേതാക്കളാകുമോ? യൂറോകപ്പ് നേടിയതിന് പിന്നാലെ ലോകകപ്പും നേടിയതുപോലെ, സ്പെയിൻ വീണ്ടും കപ്പ് സ്വന്തമാക്കാൻ പോകുകയാണോ? രാഹുൽ രവി ചോദിക്കുന്നു. ട്രൂകോപ്പിയുടെ THINK SPORT-ലേക്ക് വന്ന വളരെ സീരിയസ് ആയ ചോദ്യങ്ങളാണ് ഇത്തവണ ചർച്ച ചെയ്യുന്നത്.
ക്രിക്കറ്റിൽ ഇന്ത്യ ജയത്തോട് ജയം, പക്ഷേ കാര്യങ്ങൾ അത്രക്ക് ഗംഭീരമാണോ?
വനിതാ ടീമും, ഒന്നല്ല രണ്ട് പുരുഷ ടീമുകളും സ്വർണം വാരുന്നു. പരമ്പര നേടുന്നു. സർവ്വം ജയമയം. പക്ഷേ ചില ആശങ്കകളും ആപത്തുകളും മണക്കുന്നുണ്ടോ? പ്രത്യേകിച്ചും അടുത്ത വർഷത്തെ ലോകകപ്പിന് മുൻപ്? Think Sport-ൽ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
‘കാർബൺ ന്യൂട്രൽ കേരള’ത്തിലേക്ക് സർക്കാറിനൊരു പോളിസിയുണ്ടോ?
'കാർബൺ ന്യൂട്രൽ കേരള- 2050 പാത്ത്വേ' റിപ്പോർട്ട് വായിക്കുമ്പോൾ, കേരളം വലിയ പാരിസ്ഥിതിക മുന്നേറ്റത്തിന് തയ്യാറെടുക്കുകയാണെന്ന് തോന്നും. എന്നാൽ, കാലാവസ്ഥാ വ്യതിയാനം നേരിടാൻ യഥാർത്ഥത്തിൽ എന്തുചെയ്യണം എന്നതിനെക്കുറിച്ച് സർക്കാരിന് യാതൊരു ധാരണയുമില്ല എന്നതാണ് യാഥാർത്ഥ്യം: ആദിൽ മുഹമ്മദ് സെയ്ദ് എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേള്ക്കാം.
C-BESS : ഊർജ്ജ പ്രതിസന്ധിക്ക് കേരളത്തിൻ്റെ ബദൽ മാതൃക
സമൂഹ ഉടമസ്ഥതയിലുള്ള ബാറ്ററി ഊർജ സംഭരണ സംവിധാനം (Community Battery Energy Storage System – C-BESS) എന്താണ് എന്നും എങ്ങനെയാണ് ഊർജ്ജ പ്രതിസന്ധിയെ നേരിടാനുള്ള ബദൽ മാർഗ്ഗമാവുന്നത് എന്നും വിശദമായും വിമർശനാത്മകമായും ചർച്ച ചെയ്യുന്നു.കേരളത്തിലെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള തുറന്ന സംവാദം. മൂന്നാം ഭാഗം.
KSEB-യുടെ സോളാർ പദ്ധതി അട്ടിമറിച്ചത് ആരാണ്?
KSEB യുടെ സോളാർ പദ്ധതി എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്? KSEB ഇപ്പോഴും വൻകിട ജലവൈദ്യുതി പദ്ധതികൾക്ക് വേണ്ടി നിലകൊള്ളുന്നത് എന്തു കൊണ്ടാണ്? കേരളത്തിലെ ഊർജ്ജ പ്രതിസന്ധിയെക്കുറിച്ചും പരിഹാര മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള തുറന്ന സംവാദം.
ഊർജ്ജ പ്രതിസന്ധി: പരിഹാരങ്ങളിലേക്ക് ഒരു തുറന്ന സംവാദം
കേരളം ഇപ്പോൾ നേരിടുന്ന വൈദ്യുതി നിയന്ത്രണത്തെ മുൻനിർത്തി, ഊർജ്ജ മേഖലയിലെ പ്രതിസന്ധിയെയും ഭാവിയിലേക്കുള്ള സ്ഥായിയായ പരിഹാരമാർഗങ്ങളെയും കുറിച്ച് സമഗ്ര സംവാദം. സോളാർ അടക്കമുള്ള ബദൽ ഊർജ്ജ സ്രോതസ്സുകൾ, ഭരണകൂടങ്ങളുടെ നയരാഹിത്യം, KSEB-യിലേതടക്കമുള്ള ഉദ്യോഗസ്ഥ സംവിധാനങ്ങളുടെ പാളിച്ചകൾ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യുന്നു.
EDITORS ASSEMBLY: PART ONE: ഡോ. എം.ജി. സുരേഷ്കുമാർ, ഡോ. ശശി കെ. കോട്ടയിൽ, മനില സി. മോഹൻ, കെ. കണ്ണൻ.
നാർസിസിസം
നാർസിസിസം എന്ന ആശയം വ്യക്തികളെയും ചികിത്സകരെയും എന്ത് തരത്തിലാണ് സഹായിക്കുന്നത്? മനസ്സിൻ്റെ മനോജ് ഡോക്ടർ - പരമ്പര തുടരുന്നു.
ബുദ്ധിക്കും ഹൃദയത്തിനും ഇടയിലെ ഗാന്ധി
രണ്ട് പതിറ്റാണ്ട് ഗാന്ധിയുടെ ആശ്രമത്തിൽ, അദ്ദേഹത്തോടൊപ്പം കഴിഞ്ഞ നാരായൺ ദേസായിയുമായി ആത്മബന്ധം പുലർത്തുകയും അദ്ദേഹം രചിച്ച ഗുജറാത്തി ഭാഷയിലെ ആദ്യത്തെ ഗാന്ധി ജീവചരിത്രം 'മാരു ജീവൻ ഏജ് മാരി വാണി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത ലേഖകൻ, ഗാന്ധി നിഷേധത്തിൽനിന്ന് ഗാന്ധിയെക്കുറിച്ചുള്ള തിരിച്ചറിവിന്റെ തലത്തിലേക്ക് പരിണമിച്ച അനുഭവം രേഖപ്പെടുത്തുന്നു. ഇന്ന് ഗാന്ധി ജയന്തി.
രമേഷ് നാരായൺ: ഗന്ധർവ പ്രണയത്തിന്റെ സംഗീതം
മലയാള സിനിമാ ഗാനരംഗത്ത് തന്റെതായ മുദ്ര പതിപ്പിച്ച ഹിന്ദുസ്ഥാനി സംഗീത ശാഖയിൽ നിന്ന് തുടങ്ങി മലയാള സിനിമയിലെ മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറിയ രമേഷ് നാരായൺ ‘ഗർഷോം’ എന്ന ചിത്രത്തിലെ ജനപ്രിയ ഗാനമായ 'പറയാൻ മറന്ന പരിഭവങ്ങൾ...', 'മകൾക്ക്' എന്ന സിനിമയിലെ ഹൃദയസ്പർശിയായ 'മുകിലിൻ മകളേ...', 'മേഘമൽഹാർ' എന്ന ചിത്രത്തിലെ 'ഒരു നറുപുഷ്പമായി...', തുടങ്ങി മലയാളികളുടെ ഏതുകാലത്തെയും പ്രിയപ്പെട്ട ഈണങ്ങൾ സൃഷ്ടിക്കപ്പെട്ട അവിസ്മരണീയ നിമിഷങ്ങളെക്കുറിച്ച്, യേശുദാസിനെ കൊണ്ട് പാട്ടുകൾ പാടിപ്പിച്ചപ്പോഴുള്ള അനുഭവങ്ങളും, അദ്ദേഹത്തിന്റെ അപാരമായ ആലാപന മികവും രമേഷ് നാരായണൻ ഈ അഭിമുഖത്തിൽ ഓർത്തെടുക്കുന്നു.
പ്രായം വെറുമൊരു നമ്പറല്ല ഡിപ്രഷന് പ്രായമില്ല
പ്രായമായവരിലെ ഡിപ്രഷൻ തിരിച്ചറിയപ്പെടാതെ പോകുന്നത് സാധാരണയാണ്. ചികിത്സ സാധ്യമാവുമ്പോഴും പലപ്പോഴും പരിഗണിക്കപ്പെടുക പോലും ചെയ്യാതെ പോവുന്നു എന്നതാണ് പ്രശ്നം. മനസ്സിൻ്റെ മനോജ് ഡോക്ടർ പരമ്പര തുടരുന്നു.
റൊണാൾഡോ 1000 കടക്കുമോ?
ക്രിക്കറ്റ്: ക്രിക്കറ്റ് റൊമാന്റിസിസത്തിന് വെസ്റ്റ് ഇൻഡീസ് എന്നല്ലാതെ മറ്റൊരു പേരില്ല. എന്നാൽ കളി കാര്യത്തോട് അടുക്കുമ്പോൾ കഥ മാറുന്നു. അടുത്ത ലോകകപ്പിലും വിൻഡീസ് കളിക്കുമെന്ന് ഒരു ഉറപ്പും ഇല്ല. എന്നാലും ലോകത്ത് എല്ലാ ക്രിക്കറ്റ് കാണികളുടെയും രണ്ടാമത്തെ ടീം ഇന്നും വെസ്റ്റ് ഇൻഡീസ് ആയിരിക്കുന്നത് എന്തുകൊണ്ടാണ്? കോഹ്ലിയും രോഹിത്തുമുള്ള ഇന്ത്യയുമായി ഇപ്പോൾ തുടങ്ങുന്ന കളിയിൽ എന്തെങ്കിലും സാധ്യത ഉണ്ടോ വിൻഡീസിന്?
ഫുട്ബോൾ: നാഷൻസ് ലീഗിൽ ജർമനിയുടെ Klopp-നും നെതർലാൻഡ്സിന്റെ Xavi-ക്കും സമനിലത്തുടക്കം. എന്നാൽ മുന്തൂക്കം നെതർലൻഡ്സിന്.
റൊണാൾഡോയുടെ 1000 ഗോൾ സ്വപ്നം നടക്കുമോ?
കേരള ഫുട്ബോൾ രക്ഷപ്പെടും, പക്ഷേ ബ്രസീലിനോടെന്നല്ല ആരോട് കളിച്ചാലും ഇന്ത്യൻ ഫുട്ബോൾ രക്ഷപ്പെടില്ല. എന്തുകൊണ്ട്?
റിജോൺ ജോൺസിന് തിങ്ക് സ്പോർടിന്റെ ആദരാഞ്ജലികൾ.
ഏഷ്യൻ ഗെയിംസ്: സ്വർണമല്ലാതെ മറ്റെല്ലാം തോൽവിയാണെന്ന ദുര പിടിച്ച മനസ്സുള്ളവർക്ക് മാത്രം പറ്റിയതാണ് മനുവിനെപ്പോലെ ഒരു അത്ലറ്റിനോട് സോഷ്യൽ മീഡിയയിൽ ഉണ്ടായ ക്രൂരമായ ട്രോളുകൾ.
ക്വിസ് ഗെയിമാണോ ആർട്ടാണോ? Quiz Man of Keralam സ്നേഹജ് ശ്രീനിവാസൻ പറയുന്നു
ക്വിസ് മത്സരങ്ങൾ ധാരാളമുണ്ടായിരുന്ന ഒരു ആഘോഷകാലമുണ്ടായിരുന്നു കേരളത്തിന്. ക്വിസ്മാൻ ഓഫ് കേരളം എന്നറിയപ്പെടുന്ന ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസൻ ക്വിസ്സിങ്ങിൻ്റെ പലതരം അടരുകളെക്കുറിച്ച് സംസാരിക്കുകയാണ് ഈ ദീർഘാഭിമുഖത്തിൽ. ക്വിസ്സിംഗിൻ്റെ ചരിത്രവും കൗതുകങ്ങളും പങ്കുവെക്കുന്നു. ഒപ്പം അറിവും വിവരവും എങ്ങനെ ആനന്ദത്തിൻ്റെയും ഗെയിമിങ്ങിൻ്റെയും കലയുടേയും സമ്മേളനമായി മാറുന്നു എന്നും കേരളത്തിൽ ക്വിസ്സിങ്ങിൻ്റെ സാധ്യതകൾ എന്തൊക്കെയാണ് എന്നും സംസാരിക്കുന്നു.
അഗാർക്കർ പോയത് രോഹിത് ശർമ കാരണമോ?
രോഹിത് ശർമ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വേണ്ടെന്ന ഉറച്ച വിശ്വാസക്കാരനാണ് അജിത് അഗാർക്കർ. എന്താണ് കാരണം? രോഹിത് വേണമെന്ന വാശിക്കാരും നിരവധി. എന്തായാലും ഇന്ത്യയുടെ മുഖ്യ സെലക്ടർ അഗാർക്കർ ആ പണി ഉപേക്ഷിക്കുകയാണ്. പകരം പാർത്ഥിവ് പട്ടേൽ വരുമോ?
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ തോൽവി ഗാഥ മൂന്നാം സീസണിലും നിറഞ്ഞ സദസ്സിനു മുന്നിൽ ഓടിയപ്പോൾ മാനേജ്മെൻ്റ് സ്റ്റീഫൻ ഫ്ലെമിംഗിനെ മാറ്റാൻ തീരുമാനിക്കുന്നു. ധോണി, കാൽ നൂറ്റാണ്ടുകാലത്തെ പ്രിയ സുഹൃത്ത് സഹീർ ഖാനെ ഹെഡ് കോച്ചായി കൊണ്ടു വരുന്നു, രക്ഷപ്പെടുമോ CSK? തിങ്ക് സ്പോർട്ടിൽ പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും ചർച്ച ചെയ്യുന്നു.
തനിമയോടും പുതുമയോടും നൃത്തം എങ്ങനെ ഇടപെടുന്നു?
“താൻ ഒരിക്കലും ഒരു ‘ട്രെഡീഷന്റെ’ പുറത്തല്ല സഞ്ചരിച്ചിട്ടുള്ളത്, മറിച്ച് നിങ്ങൾ സ്ഥിരം കാണാത്ത ചില കാര്യങ്ങൾ ചെയ്യുക മാത്രമാണ് ചെയ്തത്.” മേതിൽ ദേവികയുമായുള്ള സനിത മനോഹറിന്റെ അഭിമുഖം തുടരുന്നു.
ക്രിയേഷന്റെ രസകരമായ അനുഭവങ്ങൾ, അന്താരാഷ്ട്ര പുരസ്കാരങ്ങൾ ലഭിച്ച ഓർമകൾ, മോഹിനിയാട്ടത്തിന്റെ തനിമ നഷ്ടപ്പെടാതെ അതിനെ പുതിയ വേദികളിലേക്ക് എത്തിക്കുന്നതിലെ വെല്ലുവിളികൾ, പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണനുമായുള്ള സൗഹൃദം, ഡിജിറ്റൽ കാലത്തെ മാധ്യമ ചർച്ചകളും യഥാർഥ ജീവിതവും തമ്മിലുള്ള വ്യത്യാസം എന്നിവയെക്കുറിച്ചെല്ലാം മേതിൽ ദേവിക സംസാരിക്കുന്നു.
ഹൽവയിൽ നിന്ന് FULVAയിലേക്ക്
കോഴിക്കോടിന്റെ രുചിസ്മൃതിയായ ഹൽവയെ പാരമ്പര്യത്തിന്റെ ആത്മാവ് നഷ്ടപ്പെടുത്താതെ ആധുനിക ഉപഭോക്തൃ ബ്രാൻഡായി പുനരാവിഷ്കരിച്ച *FULVA*യുടെ വേറിട്ട സംരംഭകയാത്രയാണീ സംഭാഷണം. നാല് ബാല്യകാലസുഹൃത്തുക്കളുടെ ഒരു യാത്രയിൽ പിറന്ന ആശയം എങ്ങനെ വൈവിധ്യമാർന്ന രുചികളിലേക്കും ആകർഷകമായ പാക്കേജിങ്ങിലേക്കും ആഗോള വിപണിയിലേക്കും വളർന്നു എന്ന് സ്ഥാപകർ പങ്കുവയ്ക്കുന്നു. സൗഹൃദം, നവീകരണം, ബ്രാൻഡ് നിർമാണം, നിക്ഷേപം, പരാജയങ്ങൾ, അതിജീവനം എന്നിവയുടെ അധികമറിയപ്പെടാത്ത വശങ്ങളിലേക്കും അഭിമുഖം വെളിച്ചം വീശുന്നു. ഒരു പരമ്പരാഗത പലഹാരത്തെ മാറ്റാതെ പുതുക്കാനാകുമോ. 'ഒരു പ്രാദേശിക രുചിക്ക് ആഗോളസ്വത്വം നൽകാനാകുമോ' എന്ന ചിന്തോദ്ദീപകമായ അന്വേഷണവും ഇതിലുണ്ട്. ഹൽവയെക്കുറിച്ചുള്ള സംഭാഷണമാണെങ്കിലും, ഇതിലെ ഓരോ അനുഭവപാഠവും മധുരമുള്ളതായിരിക്കണമെന്നില്ല!
എഴുനിലയുള്ള ചായക്കട
ചായക്കടയിലെ മലയാളി ജീവിതത്തെക്കുറിച്ച് ആവിപറക്കുന്ന ഒരു ഓർമക്കുറിപ്പ്
ചിന്തകളും ആശയങ്ങളും പ്രകടിപ്പിക്കാനുള്ള ധൈര്യം ബ്യൂറോക്രസിക്ക് വേണം
ജനങ്ങളും ജനപ്രതിനിധികളും ബ്യൂറോക്രസിയും തമ്മിൽ ഉണ്ടായിരിക്കേണ്ട ആരോഗ്യകരമായ ബന്ധത്തെക്കുറിച്ചും ഐ.എ.എസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട സത്യസന്ധതയെക്കുറിച്ചും മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ സംസാരിക്കുന്നു. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നുള്ള തന്റെ രാജിയെക്കുറിച്ചും, മുഖ്യമന്ത്രി പിണറായി വിജയൻ 'മികച്ച ഉദ്യോഗസ്ഥ' എന്ന് വിശേഷിപ്പിച്ച സാഹചര്യത്തെക്കുറിച്ചും സനിത മനോഹറുമായുള്ള അഭിമുഖത്തിൽ അവർ വിശദീകരിക്കുന്നു. നളിനി നെറ്റോയുടെ സർവീസ് ജീവിതം Part 2.
നന്പകല് നേരത്തെ ആ പരസ്യം
പ്രകാശ് വർമ ചെയ്ത ഒരു പരസ്യത്തിൽ നിന്നാണ് നൻപകൽ നേരത്ത് മയക്കം എന്ന ലിജോ ജോസ് പല്ലിശ്ശേരി സിനിമയുടെ തുടക്കം. ആ പരസ്യം രൂപപ്പെട്ട കഥ പറയുകയാണ് പ്രകാശ് വർമ. ഒപ്പം എന്തും ഏതും വിഷ്വൽ സ്റ്റോറിയായി മുന്നിലെത്തുന്ന കാലത്ത് ഒരു സ്റ്റോറി ടെല്ലർ എന്ത് ചെയ്യും എന്നും പറയുന്നു. പ്രകാശ് വർമയുടെ പരസ്യജീവിതം നാലാം ഭാഗം.
തിരുത്തില്ലാത്ത പിണറായി, ‘അപ്രസക്ത’മാകുന്ന പാർട്ടി
സംഭവിച്ച തെറ്റുകൾ തിരുത്തും എന്നവകാശപ്പെട്ട് സംഘടിപ്പിച്ച സി.പി.എമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റി, സംഘടനാപരമായ ചില അഡ്ജസ്റ്റ്മെന്റുകൾ വരുത്തി, ഇതാണ് തിരുത്തൽ എന്ന് പ്രഖ്യാപിക്കുകയാണ്. ഒരു കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന നയവ്യതിയാനം എന്ന പ്രത്യയശാസ്ത്ര പ്രശ്നം മറച്ചുപിടിച്ച്, അതിന്റെ പ്രതിസ്ഥാനത്തുള്ള നേതൃത്വത്തെ അതേപടി സംരക്ഷിക്കുന്ന രാഷ്ട്രീയതന്ത്രം കൊണ്ട് സി.പി.എമ്മിന് ഭാവിയിലേക്ക് മുന്നേറാനാകുമോ?
ലഹരിക്കടത്ത് കുറ്റകൃത്യമാണെങ്കിൽ ആസക്തി ഒരു രോഗമാണ്
ലഹരിയെ തോൽപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവർ സ്വന്തം അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മറ്റുള്ളവരെ എങ്ങനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നു എന്ന സമീപനമാണ് ആൽക്കഹോളിക്സ് അനോണിമസ് എന്ന സംഘടന മുന്നോട്ടുവെക്കുന്നത്.ലഹരിയിൽ നിന്ന് മോചനം നേടുന്ന വ്യക്തിയുടെ പേരോ വ്യക്തിത്വമോ സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താതെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.ലഹരി അടിമത്തം ഒരു വ്യക്തിയെ മാത്രമല്ല, ഒരു കുടുംബത്തെയും സമൂഹത്തെയുമാണ് പാടെ തകർത്തുകളയുന്നത്. സോഷ്യോളജിസ്റ്റും എഴുത്തുകാരനുമായ എൻ.പി. ഹാഫിസ് മുഹമ്മദ് ലഹരിയുടെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ചും, അതിൽ നിന്നും മോചനം നേടാനുള്ള പ്രായോഗിക വഴികളെക്കുറിച്ചും സംസാരിക്കുന്നു.
കേരളത്തിന്റെ ആരോഗ്യച്ചെലവിന് പണമെവിടെ? അവതരിപ്പിക്കുന്നു; ഒരു ആരോഗ്യ ധനകാര്യ വീക്ഷണം
സർക്കാരിന്റെ ദുർബലമായ സാമ്പത്തിക സ്ഥിതിയുടെയും കോർപ്പറേറ്റ് ആശുപത്രികളിൽ കുതിച്ചുകയറുന്ന ചികത്സാചെലവിന്റെയും മുന്നിൽ നമ്മുടെ ആരോഗ്യരംഗത്തെ ചരിത്രപരമായ നേട്ടങ്ങൾ എങ്ങനെ നിലനിർത്താം എന്നുള്ളതാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കേരളത്തിന്റെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യ ധനകാര്യ വീക്ഷണം അവതരിപ്പിക്കുന്നു, മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയുമായിരുന്ന രാജീവ് സദാനന്ദൻ, ആരോഗ്യ സംവിധാന ഗവേഷക ഡോ. പല്ലവി മുരളീധരൻ എന്നിവർ.
സിനിമയിലെ ‘സഹകരണ പ്രസ്ഥാന’ങ്ങൾക്കുമുന്നിൽ കീഴടങ്ങാതെ… മധുരഗാനങ്ങൾക്കുപുറകിലെ കയ്പേറിയ അനുഭവങ്ങൾ തുറന്നുപറയുന്നു, ഗായിക രാജലക്ഷ്മി
നാടകഗാനങ്ങളിലൂടെയും ലളിതഗാനങ്ങളിലൂടെയും സിനിമാപാട്ടുകളിലൂടെയും മലയാളത്തിന്റെ പ്രിയ ശബ്ദമായി മാറിയ രാജലക്ഷ്മി, പാട്ടുകാരിയായതിനുപുറകിൽ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറയുന്നു, സനിത മനോഹറുമായുള്ള അഭിമുഖത്തിൽ. ചില പെർഫോർമെൻസുകളിൽ ‘കാണാൻ അത്ര പോരാ’, ‘ഡ്രസ്സിംഗ് ശരിയല്ല’ തുടങ്ങിയ ആക്ഷേപങ്ങൾ നേരിട്ട്, അവയെ അതിജീവിച്ച അനുഭവങ്ങൾ. സ്വന്തം കലയിൽ വിശ്വസിച്ച്, ആരുടെയും മുന്നിൽ കീഴടങ്ങാതെ തലയുയർത്തി നിന്ന് നേടിയെടുത്ത പാട്ടിന്റെ സ്വന്തം ലോകം.
രാഘവൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ, വിദ്യാസാഗർ, എം. ജയചന്ദ്രൻ, ബിജിപാൽ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ച; യേശുദാസ്, എസ്. പി. ബി, ചിത്ര, ജയചന്ദ്രൻ തുടങ്ങിയവർക്കൊപ്പം വേദികൾ പങ്കിട്ട അനുഭവങ്ങൾ.
ഡാമുകളെ എങ്ങനെ കൈകാര്യം ചെയ്യാം?
ഡാം മാനേജ്മെൻ്റിലെ അനാസ്ഥ എങ്ങനെയാണ് മനുഷ്യരുടേയും പുഴകളുടേയും ദുരന്തത്തിലേക്ക് നയിക്കുന്നത് എന്ന് പറയുകയാണ് ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റും എഴുത്തുകാരനുമായ എസ്. പി. രവി. ലോകത്തെവിടെയാണെങ്കിലും താങ്ങാവുന്നതിലേറെ ഡാമുകൾ നദികളിൽ പണിയുന്നത് പ്രവചിക്കാനാവാത്ത ദുരന്തങ്ങൾക്ക് കാരണമാവും.
BRICS Summit: മാറുന്ന ലോകക്രമത്തിൽ ഇന്ത്യ- ചൈന ബന്ധത്തിന്റെ ഭാവി
18-ാമത് BRICS ഉച്ചകോടി സപ്തംബർ 12, 13 തീയതികളിൽ ദൽഹിയിൽ നടക്കുമ്പോൾ, അത് എങ്ങനെയാണ് ഇപ്പോൾ വഴിത്തിരിവിലായിരിക്കുന്ന ഇന്ത്യ- ചൈന ബന്ധങ്ങളുടെ ഭാവി നിർണയിക്കുക എന്ന് പരിശോധിക്കുകയാണ്, മഹാത്മാഗാന്ധി സർവകലാശാല സമകാലിക ചൈന പഠനകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന അരുൺ ദ്രാവിഡ്.
ലഹരി അഡിക്ഷനിൽ നിന്ന് ഡീ അഡിക്ഷനിലേക്കുള്ള വഴി
ഒരു കാലത്ത് ലഹരിക്ക് അടിമയായിരുന്ന വ്യക്തി അതിൽ നിന്ന് മുക്തമായി സാധാരണജീവിതം നയിക്കുമ്പോൾ പോലും സമൂഹം അംഗീകരിച്ചുവെന്ന് വരില്ല. അവരെ ക്രിമിനലുകളെ പോലെ കാണുന്ന സമൂഹത്തിൻെറ മനോഭാവം മാറേണ്ടതുണ്ട്. ഡീ അഡിക്ഷൻ എന്നത് വലിയ സാമ്പത്തികച്ചെലവ് കൂടി വരുന്ന ഘട്ടമാണ്. ചികിത്സക്കൊപ്പം തന്നെ ബോധവൽക്കരണവും സമൂഹത്തിൻെറ പിന്തുണയുമൊക്കെ ഈ ഘട്ടത്തിൽ നിർണായകമാണ്. ലഹരി അഡിക്ഷനിൽ നിന്ന് ഡീ അഡിക്ഷനിലേക്കുള്ള വഴികളിലെ പ്രതീക്ഷകളെക്കുറിച്ച് സംസാരിക്കുകയാണ് മുഹമ്മദ് ബഷീർ പി.എ .
നിശ്ശബ്ദതയിലെ സംഗീതം
ഒരു പരസ്യ സിനിമയിൽ സൗണ്ട് സ്ക്രിപ്റ്റ് ചെയ്യുന്നതിനെക്കുറിച്ചാണ് പ്രകാശ് വർമ ഈ ഭാഗത്തിൽ സംസാരിക്കുന്നത്. ബോധപൂർവ്വം ഉണ്ടാക്കിയെടുക്കുന്ന സൈലൻസിനെക്കുറിച്ച്, നിറങ്ങളുടെ സംവിധാനത്തെക്കുറിച്ച്. ദാമൻ ആൻ്റ് ദിയു ടൂറിസത്തിനുവേണ്ടി ചെയ്ത പരസ്യ സിനിമയെക്കുറിച്ചുള്ള പ്രകാശ് വർമയുടെ നരേഷൻ ഒരു രസകരമായ പെർഫോമൻസാണ്. പരമ്പരയുടെ മൂന്നാം ഭാഗം.
ബാഴ്സലോണയുടെ മിന്നും തുടക്കം
നാല് മത്സരത്തിൽ 17 ഗോളുകൾ. ടീമിൽ റോഡ്രി, പെഡ്രി, റഫീഞ്ഞ, യമാൽ, ലോപസ് തുടങ്ങിയ നക്ഷത്ര സമൂഹം. കണക്കുകൾ അട്ടിമറിച്ചൊരു കിടിലൻ തുടക്കം. ഈ തുടക്കം ബാഴ്സയെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യനാക്കുമോ? ഇംഗ്ലീഷ് പ്രീമിയർ ലീഗിലാവട്ടെ മാഞ്ചസ്റ്റർ സിറ്റിയുടെയും ആഴ്സനലിന്റെയും ടേബിളിൽ ടോപ്പായുള്ള കുതിപ്പ് തുടങ്ങി. ഇതിനർത്ഥം ഇവരിലൊരാൾ പ്രീമിയർ ലീഗ് കിരീടം നേടുമെന്നാണോ?
ക്രിക്കറ്റിൽ അലിസ്റ്റർ കുക്ക് വലിയൊരു വിവാദത്തിന് തുടക്കമിട്ടിരിക്കയാണ്. ജെയ് ഷായ്ക്ക് പകരം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്സിൻ നഖ്വി ഐസിസി ചെയർമാനായി ആയി വരട്ടെ എന്ന്. കുക്ക് സീരിയസായിട്ട് തന്നെയാണോ ഇത് പറഞ്ഞത്?
പ്രശസ്ത അന്താരാഷ്ട്ര സ്പോർട്സ് അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രനോട് കമൽറാം സജീവ് സംസാരിക്കുന്നു.
പുഴ, മണൽ, വൈദ്യുതി
കേരളത്തിലെ പുഴകളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? പുഴകളുടെ പുനരുജ്ജീവനം എത്രത്തോളം സാധ്യമാണ്? പുഴകളിലെ മണൽ വാരൽ വെള്ളപ്പൊക്കത്തിനുള്ള ശാസ്ത്രീയമായ പരിഹാരമാണോ? ചെറിയ ജലവൈദ്യുതി പദ്ധതികൾ കേരളത്തിന് അഭികാമ്യമാവുന്നത് എങ്ങനെയാണ്? ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റും എഴുത്തുകാരനുമായ എസ്.പി. രവി സംസാരിക്കുന്നു.
നേപ്പാൾ ദുരന്തം
സാധാരണക്കാരും തൊഴിലാളികളും വിനോദ സഞ്ചാരികളുമായ ആയിരക്കണക്കിന് മനുഷ്യരാണ് നേപ്പാൾ ദുരന്തത്തിൽപ്പെട്ട് ഇല്ലാതായത്. ദുരന്തമുണ്ടായതിൻ്റെയും ദുരന്തത്തിൻ്റെ വ്യാപ്തി ഇത്രയും അധികമായതിൻ്റെയും കാരണങ്ങൾ യഥാർത്ഥ്യബോധത്തോടെ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒപ്പം അതിർത്തികളില്ലാത്ത കാലാവസ്ഥാ വ്യതിയാനത്തിന് ഹിമാലയത്തോടും പശ്ചിമഘട്ടത്തോടും പൊതുവായി പലതും പറയുവാനുമുണ്ട്. ആൾ കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റും എഴുത്തുകാരനുമായ എസ്.പി. രവി സംസാരിക്കുന്നു.
നേപ്പാളിൽ ശരിക്കും എന്താണ് സംഭവിച്ചത്?
നേപ്പാളിലുണ്ടായ പ്രകൃതി ദുരന്തത്തിൻ്റെ യഥാർത്ഥ കാരണമെന്തെന്ന് സമഗ്രമായി വിശദീകരിക്കുകയാണ് കുസാറ്റിലെ ഡിപ്പാർട്മെൻ്റ് ഓഫ് മറൈൻ ജിയോളജി ആൻ്റ് ജിയോ ഫിസിക്സ് മേധാവിയും ഹിമാലയൻ മേഖലകളിലും ധ്രുവപ്രദേശങ്ങളിലും പഠനം നടത്തുകയും ചെയ്യുന്ന ശാസ്ത്രജ്ഞനായ ഡോ. സുനിൽ പി.എസ്. ആയിരത്തിലേറെപ്പേർ മരിക്കുകയും 4000 ലേറെപ്പേരെ കാണാതാവുകയും ചെയ്ത ദുരന്തം കാലാവസ്ഥാ - പ്രകൃതി പ്രതിഭാസങ്ങൾ എത്രമാത്രം പ്രവചനാതീതമാണ് എന്ന മുന്നറിയിപ്പ് നൽകുന്നു. ഒപ്പം ദുരന്തങ്ങളെ നേരിടാൻ എങ്ങനെ സമൂഹങ്ങൾ തയ്യാറാവേണ്ടതുണ്ട് എന്നും വിശകലനം ചെയ്യുന്നു.
നൃത്തം, സമരം, മതത്തിൻ്റെ ഭയം; കാന്തപുരത്തിൻ്റെ പ്രസ്താവനയ്ക്ക് കെ.ഇ.എന്നിൻ്റെ മറുപടി
സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതു രംഗത്തിറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള കാന്തപുരം എ.പി. അബൂബകർ മുസ്ലിയാരുടെ പ്രസംഗം വിവാദമായതിൻ്റെ പശ്ചാത്തലത്തിൽ കെ.ഇ.എൻ സംസാരിക്കുന്നു.